Tag Archive | "siby malayil"

സിബി മലയിലിന്റെ 25-ാം ചിത്രമായി അപൂര്‍വരാഗം



മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ സിബി മലയാളസിനിമയില്‍ 25 ചിത്രങ്ങള്‍ തികയ്‌ക്കുന്നു. അപൂര്‍വരാഗമാണ്‌ സിബിയുടെ ഇരുപത്തഞ്ചാംചിത്രം. 1983ല്‍ മുത്താരംകുന്നു പി.ഒ. എന്ന ചിത്രവുമായി പ്രയാണം തുടങ്ങിയ സിബിയുടെ അവസാനം റിലീസ്‌ ആയ ചിത്രങ്ങള്‍ കിസാനും ആയിരത്തിലൊരുവനും ആണെങ്കിലും അദ്ദേഹം അവസാനം എടുത്തത്‌ മോഹന്‍ലാലിന്റെ ഫ്‌ളാഷ്‌ ആണ്‌. അപൂര്‍വരാഗത്തില്‍ പുതിയ താരങ്ങളായ ആസിഫും നിഷാന്‍, വിനയ്‌ എന്നിവരും ഫ്‌ളാഷിലെ നായികയായിരുന്ന നിത്യാമേനോനും മുഖ്യവേഷങ്ങള്‍ ചെയ്യുന്നു. കോക്കേഴ്‌സ്‌ ഫിലിംസിന്റെ ബാനറില്‍ സിയാദ്‌ കോക്കര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജി.എസ്‌.ആനന്ദും നജീംകോയയും ചേര്‍ന്നെഴുതുന്നു. വിദ്യാസാഗര്‍ സംഗീതവും അജയന്‍ വിന്‍സെന്റ്‌ ക്യാമറയും ബിജിത്‌ ബാല എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ കൊച്ചിയില്‍ ആരംഭിച്ചു.

Posted in സിനിമാ വാര്‍ത്തകള്‍Comments (0)

തനിയാവര്‍ത്തനത്തിലെ ബാലന്‍


Posted in ബെസ്‌റ്റ്‌ ഓഫ്‌ മമ്മൂട്ടിComments (0)


Model of the Week