Tag Archive | "sarath kumar"

വല്യവധിയെത്തുന്നു; വമ്പന്‍ചിത്രങ്ങളും


വന്‍താരനിരയുടെ സാന്നിദ്ധ്യമുള്ള വന്‍ചിത്രങ്ങളില്ലാതെ തിയറ്ററുകള്‍ മാഴ്‌കിക്കിടന്ന വേനല്‍വറുതിക്കാലം കഴിയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുംബസമേതം തിയറ്ററിലെത്തുന്ന മദ്ധ്യവേനലവധിക്കാലം അഥവാ, വല്യവധി എത്തുന്നതോടെയാണ്‌ തിയറ്ററുകള്‍ താരചിത്രങ്ങളാല്‍ സമ്പന്നമാകുക. സാധാരണ, വേനലവധിക്കുമുന്‍പുള്ള രണ്ടുമാസക്കാലം ചെറുകിടചിത്രങ്ങളേ തിയറ്ററിലുണ്ടാകാറുള്ളൂ. ഇത്തവണയും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ചെറിയ കള്ളനും വലിയ പോലീസും, വലിയങ്ങാടി തുടങ്ങിയ പേരില്‍ മാത്രം വലിപ്പമുള്ള ചിത്രങ്ങളും നന്തുണി, അണ്ണാറക്കണ്ണനും തന്നാലയത്‌, തുടങ്ങിയ ചില ചിത്രങ്ങളാണ്‌ ഈ മാസങ്ങളില്‍ റിലീസായത്‌. യുഗപുരുഷനും ബോഡി ഗാഡും ആഗതനും വലിയ ചലനമുണ്ടാക്കിയതുമില്ല. തമിഴില്‍നിന്നുപോലും വിണ്ണൈത്താണ്ടി വരുവായായും അസ്സലും ഒഴിച്ചാല്‍ വമ്പന്‍ചിത്രങ്ങള്‍ വന്നില്ല. രസിക്കും സീമാനേ പോലുള്ള ചിത്രങ്ങളാണു വന്നത്‌. കുട്ടിയും തീരാത വിളൈയാട്ടുപിള്ളൈയും മോശം പ്രതികരണത്തിലൊടുങ്ങി. ചിത്രങ്ങളുടെ കമ്മി മൂലം ആര്യ രണ്ട്‌, ഗര്‍ജനം, ദ്രോണ, കിരണ്‍ ബേഡി ഐപിഎസ്‌ തുടങ്ങിയ തെലുഗു, കന്നഡ ഡബ്ബിംഗ്‌ ചിത്രങ്ങളാണു ചാകര പ്രതീക്ഷിച്ചെത്തിയത്‌. പുറമേ, കഴിഞ്ഞ വര്‍ഷം റിലീസായ യൂണിവേഴ്‌സല്‍ സോള്‍ജ്യര്‍ 3 പോലുള്ള മൂന്നാംകിട ഇംഗ്ലീഷ്‌ റിലീസുകളും. ഏതായാലും ഈ വറുതി അവസാനിക്കുകയാണ്‌. അവധിക്കാലകളക്ഷന്‍ മുന്നില്‍ക്കണ്ട്‌ ചിത്രങ്ങള്‍ റിലീസിനൊരുങ്ങിക്കഴിഞ്ഞു.

മാര്‍ച്ച്‌ 18 – താന്തോന്നി
മാര്‍ച്ച്‌ 18നെത്തുന്ന താന്തോന്നി എന്ന പൃഥ്വിരാജ്‌ ചിത്രമാണ്‌ റിലീസ്‌ മത്സരത്തില്‍ ആദ്യമെത്തുക. നവാഗതനായ ജോര്‍ജ്‌ വര്‍ഗീസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ടി.എ.ഷാഹിദാണ്‌. കാക്കിക്കു ശേഷം ഷാഹിദ്‌ എഴുതുന്ന പൃഥ്വിച്ചിത്രമാണിത്‌. ഷീലാ കൗളാണു നായിക. ജഗതി ശ്രീകുമാര്‍, സുരേഷ്‌ കൃഷ്‌ണ, വിജയരാഘവന്‍, സായ്‌കുമാര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, അനില്‍ മുരളി, ക്യാപ്‌റ്റന്‍ രാജു, സാദക്‌, അബു സലിം, രാമു, അംബിക, നിമിഷം, ലക്ഷ്‌മിപ്രിയ തുടങ്ങിയവരഭിനയിക്കുന്നു. പുതിയ മുഖത്തില്‍ ആരംഭിച്ച ആക്ഷന്‍ ഹീറോ പരിവേഷം പൃഥ്വി തുടരുന്ന ചിത്രമായിരിക്കും ഇത്‌.

മാര്‍ച്ച്‌ 25 – ഇന്‍ ഗോസ്റ്റ്‌ഹൗസ്‌ ഇന്‍
ലാലിന്റെ രണ്ടാം സംവിധാനസംരംഭമായ ഇന്‍ ഗോസ്റ്റ്‌ഹൗസ്‌ ഇന്നാണ്‌ മാര്‍ച്ച്‌ 25നെത്തുന്നത്‌. ഇന്‍ ഹരിഹര്‍ നഗറിന്റെ മൂന്നാംഭാഗവും റ്റു ഹരിഹര്‍നഗറിന്റെ തുടര്‍ച്ചയുമായ ചിത്രമാണിത്‌. പ്രശസ്‌തരായ മഹാദേവന്‍, ഗോവിന്ദന്‍കുട്ടി, അപ്പുക്കുട്ടന്‍, തോമസുകുട്ടി സഖ്യത്തെ മുകേഷ്‌, സിദ്ദിഖ്‌, ജഗദീഷ്‌, അശോകന്‍ ടീം ഒരിക്കല്‍ക്കൂടി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും ലാല്‍ തന്നെ. രോഹിണി, ലെന, റീനാ ബഷീര്‍, ജെസീന്ത എന്നിവര്‍ ഈ നാല്‍വരുടെ ഭാര്യമാരായി രംഗത്തെത്തുന്നു. തമ്പി ആന്റണി, ഹരിശ്രീ അശോകന്‍, നെടുമുടി വേണു, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. ഇടവേളയ്‌ക്കുശേഷം ഒഎന്‍വി കുറുപ്പ്‌ ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിനു സംഗീതം പകരുന്നത്‌ അലക്‌സ്‌പോളാണ്‌.

മാര്‍ച്ച്‌ 26 – പ്രമാണി
മാര്‍ച്ച്‌ 26ന്‌ പ്രമാണിയെത്തുന്നു. മമ്മൂട്ടിയും പ്രഭുവും സ്‌നേഹയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും മാടമ്പിയൊരുക്കിയ ഉണ്ണിക്കൃഷ്‌ണന്‍ ബി.യാണ്‌. ഫഹദ്‌ ഫാസില്‍, സിദ്ദിഖ്‌, സുരേഷ്‌ കൃഷ്‌ണ, ബാബുരാജ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ജനാര്‍ദനന്‍, സലിംകുമാര്‍, നാരായണന്‍കുട്ടി, ലക്ഷ്‌മി, കെപിഎസി ലളിത, പാര്‍വതി തുടങ്ങിയവരാണു താരനിരയില്‍.

ഈ സിനിമകള്‍ക്കു പുറമേ വേറേയും പ്രമുഖചിത്രങ്ങള്‍ മാര്‍ച്ചിലും ഏപ്രിലിലുമായി റിലീസിനൊരുങ്ങുന്നുണ്ട്‌.

ജനകന്‍
മോഹന്‍ലാലും സുരേഷ്‌ ഗോപിയും ഒന്നിക്കുന്ന ജനകന്‍ മാര്‍ച്ചിലോ ഏപ്രിലിലോ റിലീസാകും. എന്‍.ആര്‍.സഞ്‌ജീവെന്ന നവാഗതന്‍ എസ്‌.എന്‍.സ്വാമിയുടെ രചനയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ജ്യോതിര്‍മയി, ബിജു മേനോന്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കൃഷ്‌ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സത്യന്‍ അന്തിക്കാടു ചിത്രം
ചിത്രീകരണം പൂര്‍ത്തിയായി ചിത്രീകരണാനന്തരപ്രവര്‍ത്തനങ്ങളിലേക്കു കടന്നിരിക്കുന്ന, സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രവും വല്യവധിക്കാലത്തു റിലീസ്‌ ചെയ്‌തേക്കും. മംമ്‌തയാണു നായിക. സത്യന്‍ അന്തിക്കാടു തന്നെ രചനയും നിര്‍വഹിക്കുന്നു. ഇളയരാജയാണു സംഗീതം.

ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌
ജോഷി ഒരുക്കുന്ന മള്‍ട്ടി സ്റ്റാറര്‍ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സും അവധിക്കാലത്തു വന്നേക്കാം. ലാലും ദിലീപും ശരത്‌ കുമാറും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്ഷ്‌മി റായ്‌, കനിഹ, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണു പ്രധാനസ്‌ത്രീവേഷങ്ങളണിയുന്നത്‌. സുരാഝ്‌ വെഞ്ഞാറമ്മൂട്‌, സലിംകുമാര്‍, ബാബു ആന്റണി, ശോഭാ മോഹന്‍ തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിലെ നായിക കാവ്യാമാധവനാണ്‌. രചന ഉദയ്‌ കൃഷ്‌ണ- സിബി കെ. തോമസ്‌.

Posted in Featured, ഫീച്ചറുകള്‍Comments (0)

ജഗ്ഗുഭായ്‌


ദശാവതാരം മുതല്‍ ആദവന്‍ വരെയുള്ള മാസ്‌മരികചിത്രങ്ങള്‍ എടുക്കുന്നതിനിടയിലാണ്‌ ശ്രീ കെ.എസ്‌. രവികുമാര്‍ ജഗ്ഗുഭായ്‌ എന്ന ചിത്രം തിരക്കഥയെഴുതിയ സംവിധാനം ചെയ്‌തിരിക്കുന്നത്‌. ജഗ്ഗുഭായ്‌ കാണുന്നവര്‍ രവികുമാറിന്റെ മാനസികാവസ്ഥയോര്‍ത്ത്‌ അന്തംവിടാതിരിക്കില്ല. കാരണം, ആദവന്‍ പോലൊരു പുതുതലമുറച്ചിത്രവും ദശാവതാരം പോലൊരു ബ്രഹ്മാണ്‌ഡചിത്രവും ഒരുക്കുന്ന ആളുടെ മനസ്സു തന്നെയാണല്ലോ ജഗ്ഗുഭായ്‌ പോലുള്ള ചിത്രവുമൊരുക്കുന്നതെന്നോര്‍ത്ത്‌.
ഈ ചിത്രത്തിന്റെ കഥ വളരെ വിചിത്രമാണ്‌. ജഗ്ഗുഭായ്‌ എന്ന ഐ.പി.എസ്‌. ഓഫീസര്‍ 20 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഓസ്‌ട്രേലിയയില്‍ വച്ച്‌ ഒരു ഗ്യാംഗിനെ ഒതുക്കാനും സ്വാഭാവികമായി അതിന്റെ തലവനായ ഒരുവനെ പിടികൂടാനായും ഒരു നാടകം കളിക്കുന്നു. അതിനായി അയാള്‍ ഒരു വിവാഹം വരെ കഴിക്കുന്നു. അതെല്ലാം കുളത്തില്‍വീണു കുളമായി എന്നു പറഞ്ഞാല്‍മതിയല്ലോ. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്കിപ്പുറം, ആ ഭാര്യ ഓസ്‌ട്രേലിയയില്‍മരിക്കുമ്പോള്‍ ജഗ്ഗുഭായ്‌ അങ്ങോട്ടെത്തുന്നു. അയാളുടെ 20 വയസ്സായ മകളുടെ സംരക്ഷണച്ചുമതല ഭാര്യ അയാളില്‍ നിക്ഷിപ്‌തമാക്കിയിരിക്കുന്നു. ആ മകളാവട്ടെ ശ്രീയ ശരണും. അവളുടെ അയാളുടെ വരുതിയില്‍ നില്‍ക്കുന്നു. അവളാണെങ്കില്‍ അരക്കാച്ചട്ടയുമിട്ട്‌, ബോട്ടില്‍ക്കയറി പാട്ടോടുപാട്ട്‌. അതിനിടെ അവളെ ശത്രുക്കള്‍ കൊല്ലാന്‍ വരികയും ചെയ്യുന്നു. ശരത്‌ കുമാറിന്റെ നായകന്‍ ജഗ്ഗുഭായ്‌ക്കാണെങ്കില്‍ പെങ്കൊച്ചിന്റെ സ്‌നേഹം നേടണം. അവളുടെ തോന്ന്യവാസം അവസാനിപ്പിക്കണം, അവളെ കൊല്ലാന്‍ വരുന്നവരുടെ കഴുത്തൊടിക്കണം. ഇതിനെല്ലാംകൂടി ആകപ്പാടെ രണ്ടരമണിക്കൂറ്‌ കഷ്‌ടിച്ചും. ഈ സമയം കൊണ്ട്‌ ഇതെല്ലാം ആശാന്‍ ചെയ്‌തുതീര്‍ക്കുന്നതാണ്‌ ജഗ്ഗുഭായ്‌.
ശ്രീയയുടെ കാലുകള്‍ കണ്ടുമതിവരാത്തവര്‍ക്കര്‍ക്ക്‌ ഈ ചിത്രം ഒരു വിരുന്നുതന്നെയാണ്‌. അല്ലാത്തപക്ഷം, ഇതില്‍ വലിയ കഥയൊന്നുമില്ലതാനും. മുന്‍കാലത്ത്‌ മുന്‍നിരനായികയായിരുന്ന കിരണ്‍ എന്ന മാദകനടിക്ക്‌ ഒരു തുണിയഴിച്ചാട്ടവും മൂന്നു നോര്‍മല്‍ സീനുകളുമുണ്ട്‌ ഈ ചിത്രത്തില്‍ കിരണിന്റെ ഇഷ്‌ടപ്പെടുന്നവര്‍ക്കും ഈ ചിത്രം ഒരു ആശ്വാസമാണ്‌. ക്ലൈമാക്‌സില്‍ ശരത്‌ കുമാര്‍ ഒരു ഹെലികോപ്‌ടറില്‍നിന്നു ചാടി മറ്റൊരു എയര്‍ക്രാഫ്‌റ്റില്‍നിന്നു വീണുപോയ ശ്രീയയെ രക്ഷപ്പെടുത്തുന്ന മാസ്‌കമരികസര്‍ക്കസുണ്ട്‌. അതും ഒരു വിസ്‌മയക്കാഴ്‌ചയാണ്‌. അതൊക്കെയൊഴിച്ചാല്‍ ഈ ചിത്രം കാണാനെത്തുന്നവര്‍ പൊതുവെ നിരാശയിലാണ്ടുപോകാനാണു സാദ്ധ്യത.

Posted in ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (0)

വയസ്സറിയിക്കാത്ത വയസ്സന്മാര്‍



വയസ്സുകാലമെന്നത്‌ എപ്പോഴാ ന്‌ ഒരിക്കലും അമിതാഭ്‌ ബച്ചന്റെ പ്രായമാവുകയുമില്ല.

Posted in പരദൂഷണം!...Comments (0)


Model of the Week