Posted on 15 March 2010. Tags: alex paul, b unnikrishnan, christian brothers, dileep, iliyaraja, in ghost house inn, in hariharnagar, janakan, jayaram, joshy, kavya madhavan, lakshmi gopalswami, lakshmirai, lal, mamootty, mamtha, mohanlal, o.n.v.kurup, prabhu, pramani, pritwiraj, s.ns.swami, sarath kumar, satyan anthikkadu, sheela koul, siby k. thomas, sneha, suresh gopi, t a shahid, thanthonni, uday krishna
വന്‍താരനിരയുടെ സാന്നിദ്ധ്യമുള്ള വന്‍ചിത്രങ്ങളില്ലാതെ തിയറ്ററുകള്‍ മാഴ്‌കിക്കിടന്ന വേനല്‍വറുതിക്കാലം കഴിയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുംബസമേതം തിയറ്ററിലെത്തുന്ന മദ്ധ്യവേനലവധിക്കാലം അഥവാ, വല്യവധി എത്തുന്നതോടെയാണ് തിയറ്ററുകള്‍ താരചിത്രങ്ങളാല്‍ സമ്പന്നമാകുക. സാധാരണ, വേനലവധിക്കുമുന്‍പുള്ള രണ്ടുമാസക്കാലം ചെറുകിടചിത്രങ്ങളേ തിയറ്ററിലുണ്ടാകാറുള്ളൂ. ഇത്തവണയും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ചെറിയ കള്ളനും വലിയ പോലീസും, വലിയങ്ങാടി തുടങ്ങിയ പേരില്‍ മാത്രം വലിപ്പമുള്ള ചിത്രങ്ങളും നന്തുണി, അണ്ണാറക്കണ്ണനും തന്നാലയത്, തുടങ്ങിയ ചില ചിത്രങ്ങളാണ് ഈ മാസങ്ങളില്‍ റിലീസായത്. യുഗപുരുഷനും ബോഡി ഗാഡും ആഗതനും വലിയ ചലനമുണ്ടാക്കിയതുമില്ല. തമിഴില്‍നിന്നുപോലും വിണ്ണൈത്താണ്ടി വരുവായായും അസ്സലും ഒഴിച്ചാല്‍ വമ്പന്‍ചിത്രങ്ങള്‍ വന്നില്ല. രസിക്കും സീമാനേ പോലുള്ള ചിത്രങ്ങളാണു വന്നത്. കുട്ടിയും തീരാത വിളൈയാട്ടുപിള്ളൈയും മോശം പ്രതികരണത്തിലൊടുങ്ങി. ചിത്രങ്ങളുടെ കമ്മി മൂലം ആര്യ രണ്ട്, ഗര്‍ജനം, ദ്രോണ, കിരണ്‍ ബേഡി ഐപിഎസ് തുടങ്ങിയ തെലുഗു, കന്നഡ ഡബ്ബിംഗ് ചിത്രങ്ങളാണു ചാകര പ്രതീക്ഷിച്ചെത്തിയത്. പുറമേ, കഴിഞ്ഞ വര്‍ഷം റിലീസായ യൂണിവേഴ്‌സല്‍ സോള്‍ജ്യര്‍ 3 പോലുള്ള മൂന്നാംകിട ഇംഗ്ലീഷ് റിലീസുകളും. ഏതായാലും ഈ വറുതി അവസാനിക്കുകയാണ്. അവധിക്കാലകളക്ഷന്‍ മുന്നില്‍ക്കണ്ട് ചിത്രങ്ങള്‍ റിലീസിനൊരുങ്ങിക്കഴിഞ്ഞു.

മാര്‍ച്ച് 18 – താന്തോന്നി
മാര്‍ച്ച് 18നെത്തുന്ന താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രമാണ് റിലീസ് മത്സരത്തില്‍ ആദ്യമെത്തുക. നവാഗതനായ ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ടി.എ.ഷാഹിദാണ്. കാക്കിക്കു ശേഷം ഷാഹിദ് എഴുതുന്ന പൃഥ്വിച്ചിത്രമാണിത്. ഷീലാ കൗളാണു നായിക. ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്‌ണ, വിജയരാഘവന്‍, സായ്‌കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, അനില്‍ മുരളി, ക്യാപ്‌റ്റന്‍ രാജു, സാദക്, അബു സലിം, രാമു, അംബിക, നിമിഷം, ലക്ഷ്‌മിപ്രിയ തുടങ്ങിയവരഭിനയിക്കുന്നു. പുതിയ മുഖത്തില്‍ ആരംഭിച്ച ആക്ഷന്‍ ഹീറോ പരിവേഷം പൃഥ്വി തുടരുന്ന ചിത്രമായിരിക്കും ഇത്.
മാര്‍ച്ച് 25 – ഇന്‍ ഗോസ്റ്റ്‌ഹൗസ് ഇന്‍
ലാലിന്റെ രണ്ടാം സംവിധാനസംരംഭമായ ഇന്‍ ഗോസ്റ്റ്‌ഹൗസ് ഇന്നാണ് മാര്‍ച്ച് 25നെത്തുന്നത്. ഇന്‍ ഹരിഹര്‍ നഗറിന്റെ മൂന്നാംഭാഗവും റ്റു ഹരിഹര്‍നഗറിന്റെ തുടര്‍ച്ചയുമായ ചിത്രമാണിത്. പ്രശസ്‌തരായ മഹാദേവന്‍, ഗോവിന്ദന്‍കുട്ടി, അപ്പുക്കുട്ടന്‍, തോമസുകുട്ടി സഖ്യത്തെ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ ടീം ഒരിക്കല്‍ക്കൂടി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും ലാല്‍ തന്നെ. രോഹിണി, ലെന, റീനാ ബഷീര്‍, ജെസീന്ത എന്നിവര്‍ ഈ നാല്‍വരുടെ ഭാര്യമാരായി രംഗത്തെത്തുന്നു. തമ്പി ആന്റണി, ഹരിശ്രീ അശോകന്‍, നെടുമുടി വേണു, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇടവേളയ്‌ക്കുശേഷം ഒഎന്‍വി കുറുപ്പ് ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിനു സംഗീതം പകരുന്നത് അലക്‌സ്‌പോളാണ്.
മാര്‍ച്ച് 26 – പ്രമാണി 
മാര്‍ച്ച് 26ന് പ്രമാണിയെത്തുന്നു. മമ്മൂട്ടിയും പ്രഭുവും സ്‌നേഹയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും മാടമ്പിയൊരുക്കിയ ഉണ്ണിക്കൃഷ്‌ണന്‍ ബി.യാണ്. ഫഹദ് ഫാസില്‍, സിദ്ദിഖ്, സുരേഷ് കൃഷ്‌ണ, ബാബുരാജ്, സുരാജ് വെഞ്ഞാറമ്മൂട്, ജനാര്‍ദനന്‍, സലിംകുമാര്‍, നാരായണന്‍കുട്ടി, ലക്ഷ്‌മി, കെപിഎസി ലളിത, പാര്‍വതി തുടങ്ങിയവരാണു താരനിരയില്‍.
ഈ സിനിമകള്‍ക്കു പുറമേ വേറേയും പ്രമുഖചിത്രങ്ങള്‍ മാര്‍ച്ചിലും ഏപ്രിലിലുമായി റിലീസിനൊരുങ്ങുന്നുണ്ട്.
ജനകന്‍
മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്ന ജനകന്‍ മാര്‍ച്ചിലോ ഏപ്രിലിലോ റിലീസാകും. എന്‍.ആര്‍.സഞ്‌ജീവെന്ന നവാഗതന്‍ എസ്.എന്‍.സ്വാമിയുടെ രചനയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ജ്യോതിര്‍മയി, ബിജു മേനോന്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കൃഷ്‌ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സത്യന്‍ അന്തിക്കാടു ചിത്രം
ചിത്രീകരണം പൂര്‍ത്തിയായി ചിത്രീകരണാനന്തരപ്രവര്‍ത്തനങ്ങളിലേക്കു കടന്നിരിക്കുന്ന, സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രവും വല്യവധിക്കാലത്തു റിലീസ് ചെയ്‌തേക്കും. മംമ്‌തയാണു നായിക. സത്യന്‍ അന്തിക്കാടു തന്നെ രചനയും നിര്‍വഹിക്കുന്നു. ഇളയരാജയാണു സംഗീതം.
ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്
ജോഷി ഒരുക്കുന്ന മള്‍ട്ടി സ്റ്റാറര്‍ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സും അവധിക്കാലത്തു വന്നേക്കാം. ലാലും ദിലീപും ശരത് കുമാറും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്ഷ്‌മി റായ്, കനിഹ, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണു പ്രധാനസ്‌ത്രീവേഷങ്ങളണിയുന്നത്. സുരാഝ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ബാബു ആന്റണി, ശോഭാ മോഹന്‍ തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിലെ നായിക കാവ്യാമാധവനാണ്. രചന ഉദയ് കൃഷ്‌ണ- സിബി കെ. തോമസ്.
Posted in Featured, ഫീച്ചറുകള്‍
Posted on 01 March 2010. Tags: ajith, asal, bhavana, charan, prabhu, sameera reddy, sivaji productions, tamil film

അജിത്തിന്റെ അസ്സല്‍ ചരണ്‍ എന്ന സംവിധായകനാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനും നായകനടനും ചേര്‍ന്നാണ് ഈ അസ്സല്‍ കഥ ഉണ്ടാക്കിയിരിക്കുന്നത്. കഥ ഉണ്ടാക്കാന്‍ കഷ്‌ടപ്പെടേണ്ടിവന്നിട്ടില്ല. കാരണം, നമുക്കെല്ലാം അറിയാവുന്ന കഥ തന്നെ. സ്ഥലവും മറ്റും അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിട്ടുണ്ടെന്നേയുള്ളൂ.
അച്ഛന്‍ അധോലോകരാജാവ്. അങ്ങേര്‍ക്ക് പെരിയവീട്ടില്‍ രണ്ടു പുത്രന്മാരും ചിന്നവീട്ടില്‍ ഒരു ചെറുക്കനും. ചിന്നവീട്ടിലെ ചെറുക്കനായും അച്ഛനായും അജിത്ത് നരച്ചും നരയ്‌ക്കാതെയും. നല്ലവന്‍ സ്വാഭാവികമായും ജാരസന്തതി. മറ്റേ പുത്രന്മാര്‍ അച്ഛനെ വകവരുത്തി സ്വത്തു കൈക്കലാക്കാന്‍ ശ്രമിക്കുന്നു. അവര്‍ ഒരു വന്‍ആയുധകള്ളക്കടത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്നു. അതുപാടില്ലെന്ന് ജാരക്കൊച്ചന്‍ പറയുന്നതൊന്നും അളിയന്മാര്‍ കേള്‍ക്കുന്നില്ല. അപ്പോള്‍ ആ ഇരുവരിലൊരുത്തനെ മറ്റൊരു ഭീകരഅധോലോകന്‍ തട്ടിക്കൊണ്ടുപോകുന്നു. അജിത് ദേഷ്യമെല്ലാം മറന്ന് അനിയനെ രക്ഷിക്കാനിറങ്ങുന്നു. രക്ഷിക്കുകയും ചെയ്യുന്നു എന്നു വേറേ പറയേണ്ടല്ലോ. രക്ഷിക്കുന്നതിന് ആശാന് ഒരു കണ്ടീഷന്‍ മാത്രം. അപ്പന്റെ ആഗ്രഹം പോലെ മൂന്നാളും ഒന്നിച്ചുനില്‍ക്കേണം. ആ കണ്ടീഷന്‍ തെറ്റിക്കുന്ന അസുരസന്തതികള്‍ അജിത്തിനെ വെടിവച്ച് വെള്ളത്തിലിടുന്നു. പണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രമായ കണ്ണാടി മൂസ (ഈ കഥാപാത്രത്തില്‍നിന്നാണ് സിബി – ഉദയന്‍ ടീം സി.ഐ.ഡി. മൂസയെ റാഞ്ചിയത്. അതും ഒറിജിനലിന്റെ പിതാവായ കണ്ണാടി വിശ്വനാഥന്‍ എന്ന പാവം മനുഷ്യനെപ്പറ്റി ഒരു പരാമര്‍ശം പോലുമില്ലാതെ) പറഞ്ഞതു പോലെ, ഹെലികോപ്‌ടറില്‍ നിന്ന് വീണത് പാറക്കല്ലില്‍ തലകുത്തിയായതു കൊണ്ടു രക്ഷപ്പെട്ടു. വെള്ളത്തിലെങ്ങാനുമായിരുന്നെങ്കില്‍ മുങ്ങിച്ചത്തേനേം….
അതേ, അജിത് വീണത് വെള്ളത്തിലായപ്പോഴേ പ്രേക്ഷകനറിയാമല്ലോ കക്ഷി ചാകൂല്ലെന്ന്. ചത്തതില്ലതാനും കേട്ടോ. ഇന്റര്‍വെല്ലിനുശേഷം അജിത്ത് രണ്ട് സല്‍സഹോദരന്മാരെയും അവരുടെ ദുര്‍ബുദ്ധിയുപദേശകനായ ശകുനിയമ്മാവനെയും തട്ടി വിജയം വരിക്കുന്നതാണ് അസ്സല്‍. ഇതിനിടയ്‌ക്ക് സമീറാറെഡ്ഡിയുടെയും ഭാവനയുടെയും രണ്ടു പെണ്‍കൊടിക്കഥാപാത്രങ്ങള്‍ അജിത്തിനെ റാകിപ്പറകുന്ന സൈഡ്‌ട്രാക്ക് വേറേ. അസ്സലിന്റെ പോസ്റ്ററുകള്‍ മുഴുവന്‍ അജിത് മയമായിരുന്നു. അതിനുപകരം സമീറയുടെയും ഭാവനയുടെയും ഡാന്‍സ് പോസ്റ്ററുകള്‍ നല്‌കിയിരുന്നെങ്കില്‍ ഈ ചിത്രം ഇതിലും നന്നായി വിജയിച്ചിരുന്നേനേ. കാരണം, കൊച്ചുനിക്കറുമിട്ട് രണ്ടാളും മാറിമാറി പാടിയാടുന്നുണ്ട്. അതും ഭാവന ഇത്രയും ചെറിയ കാച്ചട്ടയുമിട്ട് ഇതുവരെ വന്നിട്ടില്ലെന്നും തോന്നുന്നു. സാന്ദര്‍ഭികമായി പറയട്ടെ. ഒട്ടും സെക്‌സിയല്ലാത്ത ഭാവനയുടെ കൊച്ചുകാച്ചട്ടക്കരകാട്ടം അറുബോറായി. അത്യാവശ്യം നന്നായി അഭിനയിച്ചിരിന്ന ഭാവന ഈയടുത്തായിട്ട് പരമബോറായിട്ടാണ് അഭിനയിക്കുന്നതും. ഇത്തരം റോളുകള്‍ ആവശ്യപ്പെടുന്ന മാനറിസങ്ങള്‍ ഭാവനയ്‌ക്കു വശമില്ല. സമീറ റെഡ്ഡി തന്റെ കഥാപാത്രത്തെ ബോളിവുഡ് പരിചയത്താല്‍ പുല്ലുപോലെ മനോഹരമാക്കിയതു ഭാവന കണ്ടുപഠിക്കട്ട. അജിത് ഒരു മോശം നടനാണെന്ന് അദ്ദേഹത്തിനൊഴികെ എല്ലാര്‍ക്കുമറിയാമെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍വേഷം ക്ഷീണവും വയ്യായ്‌കയും അഭിനയിക്കുന്നതുകാണുമ്പോള്‍ ചിരിയാണുവരിക.
തമിഴില്‍ എന്തോ മഹാവിപ്ലവം നടക്കുന്നു എന്നായിരുന്നല്ലോ എല്ലാവരും പറഞ്ഞിരുന്നത്. പരുത്തിവീരനും സുബ്രഹ്മണ്യപുരവും ഒക്കെ താരത്തെ കുത്തിക്കൊന്നെന്നോ തല്ലിക്കൊന്നെന്നോ ഒക്കെ. ഏതു വിപ്ലവവുംപോലെ ആ വിപ്ലവവും കഴിഞ്ഞെന്നുതോന്നുന്നു. വിപ്ലവം കഴിഞ്ഞാല്‍പ്പിന്നെ അനക്കമില്ലാത്ത ശാന്തതയും പിന്നെ പഴയതെല്ലാം കൂടുതല്‍ വൃത്തികെട്ട അവസ്ഥയില്‍ തിരിച്ചുവരികയുമാണല്ലോ പതിവ്. തമിഴ്‌സിനിമയിലെ വിപ്ലവവും അങ്ങനെ കലാശിച്ചെന്നുതോന്നുന്നു. തമിഴന്‍ പഴയതുപോലെയായി. നായ് നടുക്കടലിലെത്തിയാലും നക്കിയേ കുടിക്കൂ എന്നതുപോലെ, തമിഴന്‍ താഷ്‌കെന്റില്‍ച്ചെന്നാലും വടിപ്പയറ്റും കത്തിച്ചണ്ടയും കാച്ചട്ടഡാന്‍സും തന്നെ….
Posted in ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 05 February 2010. Tags: ajith, asal, charan, prabhu

അജിത്തിന്റെ വന്‍ബജറ്റ് ചിത്രം അസ്സല്‍ ഇന്നെത്തി. തമിഴ്‌നാടിനൊപ്പം കേരളത്തിലെ പ്രമുഖകേന്ദ്രങ്ങളിലും ചിത്രം ഇന്നുമുതല്‍. ബില്ലയ്‌ക്കുശേഷം ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ട അജിത് ചിത്രമാണിത്. ചെറിയൊരു ഇടവേളതന്നെ ഈ ചിത്രത്തിന്റെ നിര്‍മാണത്തിനായി അജിത്തിനുണ്ടായി. ശിവാജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ പ്രഭു നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്ന ഭരദ്വാജാണ്. സംവിധാനം ചരണ്‍.
പ്രമുഖ കേന്ദ്രങ്ങള്‍
തിരുവനന്തപുരം – അഞ്‌ജലി
എറണാകുളം – പദ്‌മ, കാനൂസ്
കോഴിക്കോട് – ഡേവിസണ്‍, ശ്രീ
പാലക്കാട് – അരോമ, പ്രിയദര്‍ശിനി
ഷൊര്‍ണൂര്‍ – മേളം
Posted in ഇന്നു മുതല്‍...