Tag Archive | "malayalam cinema"

മുകേഷ്‌


ഒരു നല്ല രാശിയാണെന്നു

Posted in പലരും പലതുംComments (0)

ലാല്‍ എന്ന അപൂര്‍വപ്രതിഭ



പത്തനംതിട്ടയിലെ ഇലന്തൂ

Posted in ഫീച്ചറുകള്‍, ബെസ്റ്റ്‌ ഓഫ്‌ മോഹന്‍ലാല്‍Comments (0)

മുകേഷ്‌ വീണ്ടും നായകനാകുന്നു


ഇടവേളയ്‌ക്കുശേഷം മുകേഷ്‌ നായകനാകുന്നു. എകെ ജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന റെഡ്‌ അലര്‍ട്ടിലാണ്‌ മുകേഷ്‌ നായകനാകുന്നുത്‌. ജഗതി, ജഗദീഷ്‌, സുരാജ്‌, ഇന്ദ്രന്‍സ്‌, മധുപാല്‍, അനില്‍മുരളി, റിയാസ്‌ ഖാന്‍, ഊര്‍മിള ഉണ്ണി, കനകലത തുടങ്ങിയവര്‍ അഭിനയിക്കുന്നു. കൈതപ്രം സഹോദന്മാരാണ്‌ ഗാനങ്ങളും സംഗീതവും. അന്‍പരശ്‌ ഛായ.

Posted in സിനിമാ വാര്‍ത്തകള്‍Comments (0)

സത്യന്‍ അന്തിക്കാടിന്റെ അമ്പതാമതു ചിത്രം


സത്യന്‍ അന്തിക്കാട്‌ അമ്പതിലെത്തുന്നു. വിജയചിത്രങ്ങളുടെ തോഴനായ സത്യന്‍ അന്തിക്കാട്‌ കുറുക്കന്‍ രാജാവായി എന്ന ചിത്രവുമായി 1982ലാണ്‌ സംവിധായകനാകുന്നത്‌. സത്യന്‍ അമ്പതാംചിത്രത്തില്‍ ജയറാമും മംമ്‌ത മോഹന്‍ദാസുമാണ്‌ പ്രധാനതാരങ്ങള്‍. കോഴിക്കോട്‌ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ഇളയരാജയും വയലാര്‍ ശരത്തും സംഗീതവിഭാഗവും ഗാനവിഭാഗവും കൈകാര്യം ചെയ്യുന്നു. കെപിഎസി ലളിതയും ഇന്നസെന്റും മാമുക്കോയയുമടങ്ങുന്ന താരനിര ചിത്രത്തിലുണ്ട്‌.

Posted in സിനിമാ വാര്‍ത്തകള്‍Comments (0)

ഇങ്ങനെയും ഒരാള്‍


കബീര്‍ റാവുത്തര്‍ എന്ന നവാഗതന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇങ്ങനെയും ഒരാളില്‍ വിനു മോഹനും ജാനകിയും മുഖ്യവേഷങ്ങളിലെത്തുന്നു. സായ്‌കുമാറും പ്രവീണയുമാണ്‌ ചിത്രത്തിലെ മറ്റു രണ്ടു പ്രമുഖതാരങ്ങള്‍. മാമുക്കോയ, ലളിത, ഇന്ദ്രന്‍സ്‌, രാഘവന്‍, പി.ശ്രീകുമാര്‍, കുളപ്പുള്ളി ലീല തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം രാമചന്ദ്രബാബു, ഗാനങ്ങള്‍ ബിച്ചു തിരുമലയും കൈതപ്രവും എഴുതുന്നു. സംഗീതം മോഹന്‍ സിതാര.

Posted in സിനിമാ വാര്‍ത്തകള്‍Comments (0)

ചെക്ക്‌



ചെസ്സ്‌ അഥവാ, ചതുരംഗം എന്ന ബൗദ്ധികലീലയിലെ ഒരു സാങ്കേതികപദമാണ്‌ ചെക്ക്‌. ചെക്ക്‌ ചെയ്യുന്നയാള്‍ എതിരാളിയോട്‌ ഉറക്കെ പ്രഖ്യാപിക്കുന്നു, ചെക്ക്‌. പിന്നെ, ആ ചെക്കഴിക്കാതെ എത്ര വലിയ അനാത്തൊലി കാര്‍പ്പോവായാലും ശരി, തന്റെ രാജാവിനെ രക്ഷിക്കാനാവില്ല. അഴിക്കാനാവാത്ത കുരുക്കാണു ചെക്കെങ്കിലോ, കളി തീര്‍ന്നു. ചെക്കിട്ടവന്‍ ജയിച്ചു, മറ്റേ കാര്‍പ്പോവ്‌ തോറ്റു.
ചെസ്സിനെപ്പറ്റി ഇത്ര വിസ്‌തരിച്ചുപറയാന്‍ കാരണം, മലയാളസിനിമയിലും വളരെക്കാലമായി പ്രാധാന്യമുള്ള സാങ്കേതികപദമാണ്‌ ചെക്ക്‌ എന്നതുകൊണ്ടാണ്‌. സിനിമയില്‍ പക്ഷേ, തുടക്കത്തില്‍ തടസ്സം അഴിക്കാനാണ്‌ ചെക്ക്‌ ഉപയോഗിക്കുന്നത്‌; പിന്നതു വലിയ ആനച്ചെക്കായേക്കുമെങ്കിലും. ഒരു സിനിമ, അതിലഭിനയിച്ച താരത്തിനോ സാങ്കേതികപ്രവര്‍ത്തകര്‍ക്കോ മറ്റോ പണം ബാക്കി നല്‌കാനുള്ളതുമൂലം മുടങ്ങുന്ന അവസ്ഥ വന്നാല്‍ നിര്‍മാതാവ്‌ എടുത്തുനീട്ടുന്ന മാരകായുധമാണ്‌ ചെക്ക്‌. പക്ഷേ, ചെക്കു പില്‍ക്കാലത്തു മടങ്ങിയാല്‍ നിര്‍മാതാവിന്റെ കുതിര പിന്നെ മുന്നോട്ടുപോകൂല. ചെക്കുകിട്ടിയവന്‍ വണ്ടിതടയും. അയാള്‍ ചെക്കുനീട്ടി പ്രഖ്യാപിക്കും, വണ്ടിച്ചെക്ക്‌! സമീപഭൂതകാലത്തിലെ പ്രശസ്‌തമായ വണ്ടിച്ചെക്കുകേസ്‌ നടന്‍ ദിലീപ്‌ നിര്‍മാതാവ്‌ ദിനേഷ്‌ പണിക്കര്‍ക്കിട്ടു വച്ച ചെക്കാണ്‌.
മറ്റൊന്ന്‌ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനും സര്‍വോപരി, കോളേജുകുമാരികളുടെ സ്വപ്‌നകാമുകനുമായ ശ്രീ.ശ്രീ്‌ തളത്തില്‍ ദിനേശനുമായി ബന്ധപ്പെട്ടാണ്‌. അഞ്ചാറുവര്‍ഷം മുന്‍പ്‌ സിനിമ സംവിധാനം ചെയ്യുന്നതിലേക്കായി രണ്ടുനിര്‍മാതാക്കള്‍ ശ്രീ തളത്തിലിന്‌ അഞ്ചു ലക്ഷം രൂപ നല്‌കിയത്രേ. പിന്നീടിങ്ങോട്ട്‌ ദിനേശന്‍ മേല്‍ക്കക്ഷികളെ കണ്ടാല്‍ ചിരിക്കും എന്നല്ലാതെ സംവിധാനക്കാര്യമോ പണം തിരിച്ചുനല്‌കുന്ന കാര്യമോ ചര്‍ച്ചയ്‌ക്കെടുത്തതേയില്ല. ഇതിനിടയില്‍ നിര്‍മാതാക്കളിലൊരാള്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ വിധവയും ജീവിച്ചിരിക്കുന്ന നിര്‍മാതാവും കൂടി ദിനേശനെതിരെ നിര്‍മാതാക്കളുടെ സംഘടനയെ സമീപിച്ചിരുന്നു. സംഘടന ദിനേശന്‌ ചെക്കും പറഞ്ഞു. പിന്നെങ്ങനെയൊക്കെയോ കേസു കൂട്ടവും തേഞ്ഞുമാഞ്ഞുപോയെന്നുതോന്നുന്നു. ദിനേശന്‍ വടക്കോട്ടുനോക്കിനിന്ന്‌ ആദ്യസിനിമ സംവിധാനം ചെയ്യുമ്പോള്‍ പണമെറിഞ്ഞത്‌ ഇവരില്‍ ജീവിച്ചിരിക്കുന്ന നിര്‍മാതാവായിരുന്നെന്നത്‌ ഈ റ്റോട്ടല്‍ തിരക്കഥയിലെ ഒരു തമാശരംഗം മാത്രം.
ഏതായാലും ചെക്കുവിഷയത്തില്‍ ശ്രീ ദിനേശന്റെ തലയണമന്ത്രത്തിലെ കഥാപാത്രത്തിന്റെ ഡയലോഗു പോലെ, അമേരിക്കയ്‌ക്ക്‌ ഇന്ത്യ എത്രയോ ചെക്കു കൊടുത്തിരിക്കുന്നു. എന്നുവച്ച്‌ അമേരിക്ക ഇന്ത്യക്ക്‌ എതിരെ ജനീവാക്കോടതിയില്‍ കേസുകൊടുത്തിട്ടുണ്ടോ എന്നാണോ എന്നത്‌ ഊഹാപോഹത്തിനുവിടുന്നു.

Posted in പരദൂഷണം!...Comments (0)

നവ്യം മനോമോഹനം



സ്‌കൂള്‍ കലോത്സവവേദികളിലെ

Posted in ഫീച്ചറുകള്‍Comments (1)


Model of the Week