പത്മരാജന്‍ സംവിധാനം ചെയ്‌ത അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ യിരിക്കുന്നു.
Posted on 08 April 2010.
Posted in Featured, ബെസ്‌റ്റ് ഓഫ് മമ്മൂട്ടിComments (67)
Posted on 16 March 2010.
Posted in Featured, പരദൂഷണം!...Comments (2)
Posted on 12 March 2010.

പ്രിസ്റ്റ് ഡി ലക്‌സാ മൂവിസിന്റെ ബാനറില്‍ നവാഗതനായ മോഹന്‍ രാഘവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി. ചിത്രം ഒറ്റപ്പാലത്ത് ചിത്രീകരണം പുരോഗമിക്കുന്നു. പോള്‍ വടക്കുംചേരി, പോള്‍ വള്ളിക്കോടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നായകനായ നന്ദന്‍കുമാറായി ബിജു മേനോനും മകള്‍ അമ്മുവായി ടിനാ റോസും അഭിനയിക്കുന്നു. ജഗദീഷും ശ്രുതി മേനോനും അലക്‌സ് പോളും അഭിനയിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങള്‍ ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്‌ണ, ഇന്ദ്രന്‍സ്, മാള അരവിന്ദന്‍, ശ്രീഹരി, ശ്വേതാ മേനോന്‍, സോനാ നായര്‍, വല്‍സലാ മേനോന്‍ എന്നിവരാണ്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ശ്രീവല്‍സന്‍ ജെ. മേനോന്‍. അരുണ്‍ വര്‍മയാണ് ക്യാമറ. കല – അനില്‍. വസ്‌ത്രാലങ്കാരം – റസാഖ് തിരൂര്‍. മേക്കപ് – ജോ കൊരട്ടി, സ്റ്റില്‍സ് – മഞ്‌ജു ആദിത്യ. എഡിറ്റിങ് – വിനോദ് സുകുമാരന്‍. അസോസിയേറ്റ് ഡയറക്ടര്‍ – ഷിബു ഗംഗാധരന്‍. വാര്‍ത്താ പ്രചരണം – എ. എസ്. ദിനേശ്.
തന്റെ ലറ്റര്‍ ബോക്‌സില്‍ വന്നു കിടന്ന ഒരു കത്ത് നന്ദന്‍ എടുത്തുവായിക്കുന്നു. പാലക്കാട് ഏതോ ഗ്രാമത്തിലുള്ള സ്‌കൂളില്‍ ആറാം ക്‌ളാസില്‍ പഠിക്കുന്ന ടി. ഡി. ദാസന്‍ എന്ന കുട്ടി ഇതുവരെ കാണാത്ത തന്റെ തന്റെ അച്ഛന് എഴുതിയ കത്തായിരുന്നു അത്. തുടര്‍ന്ന് നന്ദന്‍ നടത്തുന്ന അന്വേഷണത്തില്‍ തെളിയുന്ന ചില യാഥാര്‍ഥ്യങ്ങളും സങ്കല്‍പ്പങ്ങളുമാണ് ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന ചിത്രത്തിനു പ്രമേയമാകുന്നത്.
Posted in Featured, സിനിമാ വാര്‍ത്തകള്‍Comments (0)
