Tag Archive | "jagathy sreekumar"

ചെറിയ കള്ളനെത്തി, ഒപ്പം വലിയ പോലീസും



ഹരിദാസ്‌ കേശവന്‍ സംവിധാനം ചെയ്‌ത ചെറിയ കള്ളനും വലിയ പോലീസും എന്ന മലയാളചിത്രം ഇന്നുമുതല്‍ തിയറ്ററുകളില്‍.
ആനന്ദക്കുട്ടന്‍ ക്യാമറയും തേജ്‌ മെര്‍വിന്‍ സംഗീതവും കൈകാര്യം ചെയ്യുന്ന ഈ ഹാസ്യചിത്രത്തില്‍ സുരാജ്‌ വെഞ്ഞാറമ്മൂടും മുകേഷും മുന്‍നിരയില്‍. ജഗദീഷ്‌, ജഗതി, സലിംകുമാര്‍, ഇന്ദ്രന്‍സ്‌, കൊച്ചുപ്രേമന്‍, മാള, മച്ചാന്‍ വര്‍ഗീസ്‌, ഹരിശ്രീ മാര്‍ട്ടിന്‍ തുടങ്ങിയ മിക്ക തമാശനടന്മാരും ചിത്രത്തിലുണ്ട്‌. ഇവരോടൊപ്പം തമിഴിലെ പ്രശസ്‌തനായ ചാര്‍ലിയും മലയാളത്തിലെത്തുന്നു, ഈ ചിത്രത്തിലൂടെ. ധന്യാമേരി വര്‍ഗീസാണു നായിക.

തിരുവനന്തപുരം – കൃപ
കോഴിക്കോട്‌ – ഡേവിസണ്‍
തൃശൂര്‍ – കൈരളി
കൊല്ലം – കുമാര്‍
ആലപ്പുഴ – സീതാസ്‌
കോട്ടയം – അനുപമ
കാസര്‍കോഡ്‌ – മെഹബൂബ്‌
കണ്ണൂര്‍ – എന്‍. എസ്‌
തലശ്ശേരി – ലോട്ടസ്‌
തിരൂര്‍ – ഖയാം
ചങ്ങനാശേരി – അപ്‌സര
പാലാ – മഹാറാണി
തൊടുപുഴ – ഐശ്വര്യ
പെരുമ്പാവൂര്‍ – ജ്യോതി
കാഞ്ഞങ്ങാട്‌ – വിനായക
നിലമ്പൂര്‍ – ജ്യോതി
പയ്യന്നൂര്‍ – ആരാധന
താനൂര്‍ -ജ്യോതി
ഇരിട്ടി – കല്‍പന
തലയോലപ്പറമ്പ്‌ – പ്രഭൂസ്‌
മൂവാറ്റുപുഴ – വെട്ടുക്കാട്ടില്‍
വളാഞ്ചേരി – പോപ്പുലര്‍
ആലുവ – സീനത്ത്‌
അടൂര്‍ – സ്‌മിത
ചെര്‍പ്പുളശേരി – ദേവി

Posted in ഇന്നു മുതല്‍...Comments (0)

തന്നാലയതു ചെയ്യാന്‍ ഇന്നുമുതല്‍ ഒരണ്ണാര്‍ക്കണ്ണനും



പ്രകാശന്‍ സംവിധാനം ചെയ്യുന്ന മുഴുനീള ഹാസ്യചിത്രം അണ്ണാരക്കണ്ണനും തന്നാലായത്‌ ഇന്നുമുതല്‍ കേരളത്തിലെ പ്രമുഖകേന്ദ്രങ്ങളില്‍. കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്‌, ബിജുക്കുട്ടന്‍ തുടങ്ങി മലയാളത്തിലെ മിക്ക തമാശനടന്മാരും അണിനിരക്കുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്‌.

തിരുവനന്തപുരം – അജന്ത
കോഴിക്കോട്‌ – കൈരളി
തൃശൂര്‍ – കൈരളി
കോട്ടയം – അഭിലാഷ്‌
പാലക്കാട്‌ – അരോമ
കൊല്ലം – കുമാര്‍
കണ്ണൂര്‍ – എന്‍.എസ്‌.
ആലപ്പുഴ – സീതാസ്‌
കാസര്‍കോഡ്‌ – മെഹബൂബ്‌
മഞ്ചേരി – ശ്രീദേവി
തിരൂര്‍ – ഖയ്യാം
താനൂര്‍ – ജോതി
വളാഞ്ചേരി – പോപ്പുലര്‍
പെരിന്തല്‍മണ്ണ – സവിത
പാല – മഹാറാണി
കൊട്ടാരക്കര – മിനര്‍വ
കരുനാഗപ്പള്ളി – കൃഷ്‌ണ
ചാലക്കുടി – അയ്‌നിക്കല്‍
തലശ്ശേരി – ചിത്രവാണി
മൂവാറ്റുപുഴ – വെട്ടുകാട്ടില്‍
ആറ്റിങ്ങല്‍ – ഗംഗ
അടൂര്‍ -നയനം
പത്തനംതിട്ട – അനുരാഗ്‌
കോട്ടക്കല്‍ – സംഗീത
തലയോലപ്പറമ്പ്‌ – പ്രഭൂസ്‌
തളിപ്പറമ്പ്‌ – ന്യൂ ഹരിഹര്‍
വടകര – കേരള ക്വയര്‍
പരപ്പനങ്ങാടി – പല്ലവി
ബത്തേരി – മാത

Posted in ഇന്നു മുതല്‍...Comments (1)

സീനിയര്‍ മാന്‍ഡ്രേക്ക്‌


വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ അലി അക്‌ബര്‍ ജൂനിയര്‍ മാന്‍ഡ്രേക്ക്‌ എന്നൊരു പടമെടുത്തത്‌. അതിന്റെ രചനാരംഗത്ത്‌ ഇന്നത്തെ പ്രമുഖതിരക്കഥാകൃത്ത്‌ ബെന്നി പി.നായരമ്പലം പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം പഴയ പേരുമാത്രം പൊടിതട്ടിയെടുത്ത്‌ അലി അക്‌ബര്‍ സ്വയം സംവിധാനം ചെയ്‌ത്‌ ഒരു രണ്ടാം ഭാഗമൊരുക്കിയിരിക്കുകയാണ്‌ പ്രസ്‌തുതചിത്രത്തിന്‌; സീനിയര്‍ മാന്‍ഡ്രേക്ക്‌ എന്ന പേരില്‍.
ഈ ചിത്രത്തെ ഒരു പരീക്ഷണചിത്രമെന്നേ വിളിക്കാനാവൂ. പരീക്ഷണം പക്ഷേ. പ്രേക്ഷകരുടെ നേരേ ആണെന്നേ പറയാനാവൂ. ശരിക്കും പരീക്ഷണം. പണ്ട്‌ ജൂനിയര്‍ മാന്‍ഡ്രേക്കു കണ്ടവര്‍ അതിന്റെ പത്തിലൊന്നു തമാശെങ്കിലും ഈ രണ്ടാംഭാഗത്തില്‍നിന്നു പ്രതീക്ഷിച്ചുപോകുന്നതില്‍ തെറ്റുപറയാനാകുമോ. ഏതായാലും, വിചിത്രമെന്നേ പറയേണ്ടൂ, പത്തിലൊന്നുപോയിട്ട്‌, അഞ്ചിലൊന്നുപോലും മര്യാദ ആദ്യഭാഗത്തോടുപുലര്‍ത്താത്ത ഒരു വികൃതസൃഷ്‌ടിയായിപ്പോയിട്ടുണ്ട്‌ അലി അക്‌ബറിന്റെ സീനിയര്‍ മാന്‍ഡ്രേക്ക്‌.
കഴിഞ്ഞ കുറച്ചുകാലമായി ചിരിമന്നന്‍ ജഗതി ശ്രീകുമാര്‍ താഴേക്കാണ്‌ എന്നത്‌ ഒരു സത്യമാണ്‌. എങ്കിലും പാസഞ്ചര്‍, ഇവിടം സ്വര്‍ഗമാണ്‌, മീശമാധവന്‍ പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയം മികവാര്‍ന്ന ഒരു പ്രകടനമാക്കിയിട്ടുണ്ട്‌. എങ്കിലും തമാശയുടെ കാര്യത്തില്‍ അദ്ദേഹം താഴോട്ടുതന്നെ.
ഈ ചിത്രം ശ്രീ ജഗതി ശ്രീകുമാര്‍ തിയറ്ററില്‍ പോയി കാണണം. ഞാന്‍ എന്റെ അനുഭവത്തിലാദ്യമായി ജഗതിയെ പ്രേക്ഷകര്‍ കൂവുന്നതു നേരിട്ടുകണ്ട ചിത്രമാണിത്‌. പണ്ടൊക്കെ ഏതു പരട്ടപ്പടത്തിലും സ്വന്തം സാന്നിദ്ധ്യം ഒരു വിസ്‌മയപ്രകടനത്തിന്റെ അരങ്ങാക്കിയിട്ടുള്ള ജഗതി ഈ പടത്തില്‍ വീണിരിക്കുന്നു. ജഗതിയുടെ നമ്പരുകള്‍ പണ്ടേപ്പോലെ ഏല്‍ക്കുന്നില്ല. ജഗദീഷും ഈ പടം തിയറ്ററില്‍ പോയി കാണണം. ജഗദീഷിന്റെ മുഖം സ്‌ക്രീനില്‍ തെളിയുമ്പോള്‍ ജനം കൂവുകയാണ്‌. ഇതിന്റെ അര്‍ത്ഥം ഈ നടന്മാര്‍ തിരിച്ചറിയണം. ഇവരെ കാണാനാണ്‌ ജനം ഈ പടത്തിന്‌ ടിക്കറ്റെടുത്തു കയറിയതെന്നുറപ്പ്‌. എന്നിട്ട്‌, ഇവരെ കാണുമ്പോള്‍ കൂവണമെങ്കില്‍ കാര്യമെന്താണ്‌ എന്ന്‌ ഈ നടന്മാര്‍ തന്നെയാണ്‌ തിരിച്ചറിയേണ്ടത്‌. കല്‌പനയുടെ തിരുവനന്തപുരം പ്രയോഗവും വെറും തറലെവലിലായിപ്പോയി.
ഈ ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകന്‍ തന്നെയാണു നിര്‍വഹിച്ചിരിക്കുന്നത്‌. ഇതിന്റെ കഥ മനസ്സിലാകാത്തതിനാല്‍ മറ്റ്‌ എഡിറ്റര്‍ സുല്ലുപറഞ്ഞ നിസ്സഹായാവസ്ഥയിലായിരിക്കണം സംവിധായകനായ അലി അക്‌ബര്‍ പ്രസ്‌തുതകര്‍മം ഏറ്റെടുത്തിട്ടുണ്ടാകുക.
അല്‌പം ആശ്വാസമാകുമെന്നു കരുതിയ സുരാജും സലിംകുമാറും പോലും പടത്തിന്റെ മൊത്തം ലെവലില്‍നിന്ന്‌ അല്‌പം പോലും ഉയരാനാകാതെ ദീര്‍ഘശ്വാസം വലിക്കുകയാണ്‌. അലി അക്‌ബറെഴുതിയതെന്ന നാട്യത്തില്‍ അവതരിപ്പിക്കുന്ന രണ്ടു നാടന്‍പാട്ടുകളും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതായിപ്പോയി.
ആകെമൊത്തം നോക്കിയാല്‍ കാലംതെറ്റിപ്പിറന്നൊരു ചാപിള്ളയല്ലാതെ മറ്റൊന്നുമല്ല സീനിയര്‍ മാന്‍ഡ്രേക്ക്‌.

Posted in ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂComments (0)


Model of the Week