നാന്‍ കടവുളിനു ശേഷം ബാല രചിച്ച സംവിധാനം ചെയ്യുന്ന അവന്‍ ഇവനില്‍ ആര്യയും വിശാലും നായകന്മാരാകുന്നു. ജനനി അയ്യരാണു നായിക. അംബികയും ജയപ്രദയും നായകന്മാരുടെ അമ്മമാരായി അഭിനയിക്കുന്നു. സംഗീതം യുവന്‍ ശങ്കര്‍ രാജ.
Posted on 02 February 2010.
നാന്‍ കടവുളിനു ശേഷം ബാല രചിച്ച സംവിധാനം ചെയ്യുന്ന അവന്‍ ഇവനില്‍ ആര്യയും വിശാലും നായകന്മാരാകുന്നു. ജനനി അയ്യരാണു നായിക. അംബികയും ജയപ്രദയും നായകന്മാരുടെ അമ്മമാരായി അഭിനയിക്കുന്നു. സംഗീതം യുവന്‍ ശങ്കര്‍ രാജ.
Posted in സിനിമാ വാര്‍ത്തകള്‍Comments (0)
Posted on 27 January 2010.

സമീപത്തുള്ള പട്ടണത്തിലോ മറ്റോ പോകുമ്പോള്‍ സൂക്ഷിക്കുക. നിങ്ങളുടെ പട്ടണത്തിലെ തീയറ്ററില്‍ ബ്ലാക്ക് സ്റ്റാലിയണ്‍ എന്ന സിനിമ ഓടുന്നുണ്ടാവാം. അബദ്ധത്തില്‍പോലും അതിനുള്ളില്‍ ചെന്നു തലയിടാതെ സൂക്ഷിക്കുക.
നിശ്ചലഛായാഗ്രാഹകനായ പ്രമോദും സഹോദരന്‍ പപ്പനും ചേര്‍ന്ന് കുറച്ചുകാലങ്ങളായി സിനിമകളെടുക്കുന്നു. മമ്മൂട്ടിയെ നായകനാക്കി ആദ്യമെടുത്ത വജ്രവും തസ്‌കരവീരനും ചുമ്മാ കണ്ടോണ്ടിരിക്കാനെങ്കിലും കൊള്ളാമായിരുന്നു. മമ്മൂട്ടി കളംമാറിയതോടെ രണ്ടാംനിര താരങ്ങളെവച്ചു വിലകുറഞ്ഞ കളിക്കാണ് പിന്നെയീ ഇരട്ടകള്‍ തീരുമാനിച്ചത്. മണിയെ നായകനാക്കി ഏബ്രഹാം ആന്റ് ലിങ്കണ്‍ എന്ന പടമെടുത്തു. തുടര്‍ന്നു റഹ്‌മാനെ വച്ച് മുസാഫിറും. മുസാഫിര്‍ പുറത്തുവന്നിട്ടില്ല. അതിനിടെ തട്ടിക്കൂട്ടിയതാണ് ബ്ലാക്ക് സ്റ്റാലിയണ്‍. കഥയോ തിരക്കഥയോ ഒന്നും സിനിമയ്‌ക്ക് ആവശ്യമില്ലെന്നും എന്തെങ്കിലും ഒരു എല്ലിന്‍തുണ്ട് കാണികള്‍ക്ക് കൊടുത്താല്‍മതിയെന്നും ആണ് ഈ സംവിധായകര്‍ കരുതുന്നത്. ആദ്യചിത്രങ്ങളില്‍ അത് മമ്മൂട്ടിയെന്ന മഹാമേരുവായിരുന്നെങ്കില്‍ ഇവിടെത്തുമ്പോള്‍ നമിതയെന്ന തെന്നിന്ത്യന്‍ ഗ്ലാമര്‍സുന്ദരിയുടെ ശരീരമാണെന്നു മാത്രം.
നമിതയുടെ ശരീരപ്രദര്‍ശനം മാത്രം ലാക്കാക്കിയും അത് വില്‌പന നടക്കുമെന്ന പ്രതീക്ഷ പുലര്‍ത്തിയും എടുത്ത സിനിമയാണ് ബ്ലാക്ക് സ്റ്റാലിയന്‍. ലോറി എന്ന വാഹനവുമായി രൂപപരമായുള്ള സാമ്യം കൊണ്ടാണോ എന്നറിയില്ല ലോറ എന്നാണ് നമിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നമിതയാണ് ചിത്രം മുഴുവന്‍. ഇന്റര്‍വെല്‍ വരെ അവളെ മണിയുടെ സ്റ്റാലിയന്‍ വേട്ടയാടുന്നു. ഇന്റര്‍വെല്ലിനു ശേഷം ബാലയുടെ അമീര്‍ ഉസ്‌മാന്‍ അവളെ രക്ഷിക്കുന്നു. ക്ലൈമാക്‌സില്‍ കഥ വീണ്ടും തിരിയുന്നു. അമീര്‍ ശിക്ഷകനും സ്റ്റാലിയന്‍ രക്ഷകനുമാകുന്നു. അതൊന്നും പ്രശ്‌നമല്ല, ആരു വേട്ടയാടിയാലും നമിതയുടെ തുടകളാണ് കഥയിലെ താരം.
ലോറയെ വിലപേശിയുറപ്പിക്കുന്ന അഗസ്റ്റിന്റെ കഥാപാത്രം ഈ ചിത്രത്തില്‍ പറയുന്ന ഒരു ഡയലോഗുണ്ട്. പടച്ചോനേ… പത്തുലക്ഷമാ അവള്‍ക്കുവേണ്ടി കൊടുത്തിരിക്കുന്നത്. അതുകൊണ്ട് എണ്ണതേച്ചൊന്നു കുളിച്ചുവരട്ടെ. മുഴുവന്‍ മുതലാക്കണം…
ഈ കഥാപാത്രത്തെപ്പോലെയാണ് സംവിധായകരും ചിന്തിച്ചിരിക്കുന്നത്. നമിതയ്‌ക്കു കൊടുത്തിരിക്കുന്നത് എത്ര ലക്ഷമാണോ അതിനു മുഴുവനും മുതലാക്കണം എന്ന ലാക്കോടുകൂടിയാണ് ക്യാമറമാനെ അവര്‍ നമിതയ്‌ക്കു ചുറ്റും വട്ടംചുറ്റിക്കുന്നത്. തന്റെ മുഖം ക്യാമറയില്‍ പതിയാന്‍ പോകുന്നില്ല എന്നു നന്നായി അറിയാവുന്നതുകൊണ്ടാവണം, അബദ്ധത്തിലെങ്ങാനും ക്യാമറയില്‍ നമിതയുടെ മുഖം പതിയുമ്പോള്‍ അവിടെ മരുന്നിനു പോലും ഒരു ഭാവം ഇല്ലാത്തതും.
ഏതായാലും ദോഷം പറയരുതല്ലോ, അഞ്ചു പാട്ടുകള്‍ക്കും ഏതാനും സ്വപ്‌നസീനുകള്‍ക്കും പിന്നെയും ചില ചേസുകള്‍ കഴിഞ്ഞും, ചിത്രത്തിന്റെ രണ്ടാംപാതിയില്‍ അഞ്ചാറു മിനിറ്റുകളോളം അഭിനയിക്കാനും പുറമേ, ഒരു എട്ടുമിനിറ്റോളം പര്‍ദയണിഞ്ഞ് പ്രത്യക്ഷപ്പെടാനുംകൂടി ഈ നടി സമയം കണ്ടെത്തിയിരിക്കുന്നു എന്നത് വിസ്‌മയകരമാണ്.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇതൊരു പരീക്ഷണചിത്രമാണ്. വ്യത്യസ്‌തകഥകള്‍ തമ്മില്‍ പൊരുത്തപ്പെടുന്ന വിധത്തില്‍ ചിത്രമൊരുക്കിയില്ല എന്നാണല്ലോ മുന്‍പൊരു ജൂറി അടൂരിന്റെ നാലുപെണ്ണുങ്ങളെപ്പറ്റി പറഞ്ഞത്. ആ അര്‍ത്ഥത്തില്‍ പ്രമോദ് പപ്പന്‍ അടൂരി അതിശയിച്ചിരിക്കുന്നു. രണ്ടു വ്യത്യസ്‌തകഥകള്‍ അവരെത്ര കഷ്‌ടപ്പെട്ടാണ് അവസാനം പൊരുത്തപ്പെടുത്തിയിരിക്കുന്നത്.
രാജേഷ് ജയരാമന്റെ രചനാരീതിയെ സാഹസം എന്നേ വിശേഷിപ്പിക്കാനാവൂ. ആദ്യഭാഗങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ നാം എഴുപതുകളുടെ അവസാനം ഏതെങ്കിലും നാടന്‍ തീയറ്ററിലിരുന്ന് ബെന്‍സു വാസുവോ പച്ചനോട്ടുകളോ കാണുകയാണോ എന്നു പ്രേക്ഷകനു സംശയം തോന്നിപ്പോകും. എംഡി രാജേന്ദ്രന്റെ പാട്ടുകള്‍ ചിരിപരത്തി. നീയെന്‍ ദാഹം ഞാന്‍ നിന്‍ മോഹം… നീയെന്നില്‍ നിറയൂ, ഞാന്‍ നിന്നില്‍ നിറയാം… രതിഭാവം, പടരൂ… തീനാളം… എന്നിങ്ങനെ പദാവലികളും ക്ലിഷേകളുമായി അദ്ദേഹം ആസക്തിഭാവം പാട്ടില്‍ നിറയ്‌ക്കാന്‍ പെടുന്നൊരു പാട്. സംഗീതം പകര്‍ന്ന അഭിഷേക് ഒരേ ഈണം തന്നെയാണോ അഞ്ചുപാട്ടുകള്‍ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് സംശയം തോന്നുന്നു.
നമിതയുടെ കാലുകളും കഴുത്തും മറ്റും ഇനിയും കണ്ടുമടുത്തിട്ടില്ലാത്തവര്‍ക്ക് കാണാവുന്ന ഒരു സിനിമയാണിത് എന്നത് എന്തായാലും പറയാതെ വയ്യ കേട്ടോ…
Posted on 15 January 2010.
ബ്ലാക്ക് സ്റ്റാലിയണ്‍
കലാഭവന്‍ മണിയും നമിതയും ബാലയും ഒന്നിച്ചഭിനയിക്കുന്ന പ്രമോദ് പപ്പന്‍ ചിത്രമായ ബ്ലാക്ക് സ്റ്റാലിയണ്‍ ഇന്നുമുതല്‍ കേരളത്തിലെ പ്രപമുഖകേന്ദ്രന്ദങ്ങളില്‍.
വജ്രം, തസ്കരവീരന്‍ എന്നീ ഹിറ്റു മമ്മൂട്ടിച്ചിത്രങ്ങള്‍ക്കുശേഷമാണു പ്രമോദ് പപ്പന്‍ ജോഡി മണിയെയും റഹ്്മാനെയും നായകരാക്കി ഏബ്രഹാം ആന്റ് ലിങ്കണ്‍ എന്ന പടമെടുത്തത്. അതിനുശേഷം റഹ്മാനെയും മംമ്തയെയും നായകനും നായികയുമാക്കി മുസാഫിര്‍ എന്ന ചിത്രം ചെയ്തെങ്കിലും അത് ഇനിയും റിലീസ് ആയിട്ടില്ല. ഇപ്പോള്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ റാണിയായ നമിതയെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചുകൊണ്ട് അവര്‍ പുതിയൊരു ആ&ന്‍ ചിത്രമൊരുക്കിയതാണ് ബ്ലാക്ക് സ്റ്റാലിയണ്‍. ഏറെക്കാലമായി നമിതയുടെ ആരാധകരും മണിയും ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ഇത്. പുതിയ മുഖത്തിലൂടെ തരംഗമുയര്‍ത്തിയ ബാലയുടെ മറ്റൊരു മുഖവും ഈ ചിത്രത്തില്‍ കാണാം. അച്ചുവിന്‍റെ അമ്മയും ബൂട്ടും മൂന്നാമതൊരാളും മറ്റും എഴുതിയ രാജേഷ് ജയരാമനാണ് ചിത്രത്തിന്‍റെ രചന. 
Posted in ഇന്നു മുതല്‍...Comments (0)
