Posted on 26 February 2010. Tags: amitabh bachan, leena yadav, madhavan, teen patti

ലീനാ യാദവ് സംവിധാനം ചെയ്‌ത അമിതാഭ് ബച്ചന്‍ ചിത്രമായ തീന്‍പത്തി ഇന്നുമുതല്‍ കേരളത്തിലും പ്രദര്‍ശനം ആരംഭിക്കുകയാണ്. ബച്ചനു പുറമേ, മാധവനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇന്നുമുതല്‍
എറണാകുളം – ശ്രീധര്‍
തൃശൂര്‍ – ഗിരിജ
പെരുമ്പാവൂര്‍ – ഇ.വി.എം.
ഉടനെത്തുന്നു
തിരുവനന്തപുരം – ന്യൂ
കോട്ടയം – അനശ്വര
കണ്ണൂര്‍ – സരിത
Posted in ഇന്നു മുതല്‍...
Posted on 09 February 2010. Tags: amitabh bachan, kandahar, major ravi, malayalam film, mohanlal

ഇച്ചിരെ താമസിച്ചാലും ബേണ്ടൂല്ല, ബരുമ്പം മെച്ചത്തില് ബരണം എന്നാണല്ലോ മഹാകവി രജനീകാന്ത് പറഞ്ഞിരിക്കുന്നത്. പുത്തനച്ചിയായി വന്ന് പുരപ്പുറം തൂക്കുകയും കൂടി ചെയ്‌താല്‍ ഉഷാര്‍. ഇന്ത്യന്‍ സിനിമയിലെ മേജര്‍ ഉഗ്രനായ ബിഗ് ബി, സാക്ഷാല്‍ അമിതാഭ് ബച്ചന്‍ മലയാളത്തിലെത്തുന്നു. ഇച്ചിരെ താമസിച്ചുപോയി. എന്നാലും വരുന്നത് ഗംഭീരമായിട്ടാണ്. മറ്റൊരു മേജറായ മേജര്‍ രവിയുടെ കാണ്‌ഡഹാറിലൂടെ കൂടെ അഭിനയിക്കുന്നത് മേജര്‍ മഹാദേവനായി വന്ന് ലെഫ്‌റ്റനന്റ് കേണലായി മാറിയ മോഹന്‍ലാലും. മനോരമയുടെ പരിപാടിക്കു വന്നപ്പോള്‍ ലാലേട്ടന്റെ ചോദ്യം കേട്ടപ്പോഴേ ബച്ചേട്ടന്‍ മലയാളം കുരച്ചുകുരച്ചു പരയുമെന്നുറപ്പിച്ചതാണ്. ഇനിയൊന്നേ അറിയാനുള്ളൂ. മലയാളത്തിന്റെ തച്ചനായ തിലകന്റെ കമ്മി ബച്ചന്‍ നികത്തുമോയെന്ന്. ഓര്‍ക്കുന്നുണ്ടോ, പണ്ട് തച്ചനെത്തട്ടി ഭരത് തട്ടിയെടുത്തയാളാണ് ബച്ചന്‍. ഏതായാലും മലയാളത്തിലേക്കു വരുമ്പോള്‍ ബച്ചന്‍ സാര്‍, ജാഗ്രതൈ…. സംഘടനാകാര്യങ്ങളിലൊന്നും കേറി തലയിട്ടേക്കല്ലേ… നിരോധിച്ചു പണ്ടാരടക്കിക്കളയും… അഭിനയം മുട്ടിച്ചുകളയും…
Posted in പരദൂഷണം!...