pappee appachaaa

pappi appacha, mamas chandran, mams, dileep, dilip, innocent, malayalam cinema pappi appacha, pappee appacha, vayalar, c.o. anto,

തൊടുപുഴയില്‍ പുരോഗമിക്കുന്നു
നവാഗതനായ മമാസ്‌ ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാപ്പി അപ്പച്ചാ എന്ന ദിലീപ്‌ ചിത്രം തൊടുപുഴയുടെ വന്യസുന്ദരപശ്ചാത്തലത്തില്‍ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഹൈലൈറ്റായ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണമാണു നടക്കുന്നത്‌.
വിവാഹശേഷം അഭിനയത്തോടു താല്‌കാലികമായി വിടപറഞ്ഞ മലയാളികളുടെ ഇഷ്‌ടനായിക കാവ്യാമാധവന്റെ തിരിച്ചുവരവു ചിത്രമെന്ന വിശേഷണം കൂടിയുണ്ട്‌ പാപ്പി അപ്പച്ചായ്‌ക്ക്‌. ഉദയപുരം സുല്‍ത്താന്‍ മുതല്‍ ദിലീപിന്റെ പല ബ്രേക്ക്‌ ത്രൂ ചിത്രങ്ങളിലും മുഖ്യവേഷമണിഞ്ഞിട്ടുള്ള ഇന്നസെന്റ്‌ അപ്പച്ചനും ദിലീപ്‌ പാപ്പിയുമായി വരുന്ന ചിത്രം രസകരമായ പശ്ചാത്തലത്തില്‍ വളരെ ഗൗരവമുള്ള ഒരു വിഷയം പറയുന്നു.
വയലാര്‍ എഴുതി സി.ഒ. ആന്റോ പാടിയ അതിപ്രശസ്‌തമായ മലയാളഗാനത്തിന്റെ ആദ്യവരിയാണ്‌ പാപ്പി, അപ്പച്ചാ എന്നത്‌. ആ പേര്‌ മലയാളികളില്‍ മനോഹരമായ ഗൃഹാതുരസ്‌മരണകളുണര്‍ത്തുന്നതാണ്‌.
ആഗതന്‍, ബോഡിഗാര്‍ഡ്‌ എന്നീ ചിത്രങ്ങള്‍ക്കുശേഷം തിയറ്ററിലെത്തുന്ന ദിലീപ്‌ ചിത്രമായിരിക്കും പാപ്പി അപ്പച്ചാ. അതിനായി വളരെ ഊര്‍ജിതമായി തൊടുപുഴയിലും പരിസരത്തുമായി പാപ്പി അപ്പച്ചായുടെ ചിത്രീകരണം നടക്കുകയാണ്‌. റാഫി മെക്കാര്‍ട്ടിന്റെ സംവിധാനസഹായിയായിരുന്ന മമാസിന്റെ ആദ്യചിത്രമെന്ന നിലയിലും ദിലീപിന്റെ അനിയന്‍ അനൂപ്‌ നിര്‍മിക്കുന്ന ചിത്രമെന്ന നിലയിലും ചലച്ചിത്രരംഗത്ത്‌ ഏറെ പ്രതീക്ഷ നിലനിറുത്തുന്ന ചിത്രമാണിത്‌

This post was written by:

anvar - who has written 153 posts on Malayalam Vibetalkies.


Contact the author

Leave a Reply

Model of the Week