Archive | ഫീച്ചറുകള്‍

ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടിയില്ല

മമ്മൂട്ടി നായകനായി അമര്‍ അക്‌ബര്‍ ആന്റണിയെന്നൊരു ചിത്രം രചനയും സംവിധാനവും ജഗദീഷ്‌ നിര്‍വഹിക്കുന്നു എന്നൊരു വാര്‍ത്ത സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത്‌ ആ ചിത്രം തന്നെ റദ്ദായതായാണ്‌. മമ്മൂട്ടി ചിത്രം താന്‍ ഉദ്ദേശിക്കുന്നതിലും അധികം ബിഗ്‌ബജറ്റാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ താനാ ചിത്രം വേണ്ടെന്നു വയ്‌ക്കുകയും പകരം മറ്റൊരു ചെറിയ ചിത്രത്തിനുവേണ്ടി നീങ്ങുകയാണെന്നും ജഗദീശ്‌ അവകാശപ്പെടുന്നെങ്കിലും മമ്മൂട്ടി തിരക്കഥ ഇഷ്ടപ്പെടാതെ ചിത്രത്തില്‍നിന്നു മാറിയതാണെന്നും കേള്‍ക്കുന്നുണ്ട്‌. ഏതായാലും ജഗദീഷ്‌ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകില്ലെന്നുറപ്പായി. മോഹന്‍ലാലിനെ നായകനാക്കി അധിപന്‍ എന്ന ചിത്രത്തിനടക്കം പല ചിത്രങ്ങള്‍ക്കും രചന നിര്‍വഹിച്ച ആളാണ്‌ ജഗദീഷ്‌. ഈയിടെ വന്ന ഏപ്രില്‍ ഫൂളിന്റെയും തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു.

Posted in ഫീച്ചറുകള്‍, സിനിമാ വാര്‍ത്തകള്‍1 Comment

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ – സക്കറിയ

പത്മരാജന്‍ സംവിധാനം ചെയ്‌ത അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ യിരിക്കുന്നു.

Posted in Featured, ബെസ്‌റ്റ്‌ ഓഫ്‌ മമ്മൂട്ടി2 Comments

യാത്ര – ഉണ്ണിക്കൃഷ്‌ണന്‍


ആയിരത്തിത്തൊ

Posted in Featured, ബെസ്‌റ്റ്‌ ഓഫ്‌ മമ്മൂട്ടി0 Comments

വല്യവധിയെത്തുന്നു; വമ്പന്‍ചിത്രങ്ങളും

വന്‍താരനിരയുടെ സാന്നിദ്ധ്യമുള്ള വന്‍ചിത്രങ്ങളില്ലാതെ തിയറ്ററുകള്‍ മാഴ്‌കിക്കിടന്ന വേനല്‍വറുതിക്കാലം കഴിയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുംബസമേതം തിയറ്ററിലെത്തുന്ന മദ്ധ്യവേനലവധിക്കാലം അഥവാ, വല്യവധി എത്തുന്നതോടെയാണ്‌ തിയറ്ററുകള്‍ താരചിത്രങ്ങളാല്‍ സമ്പന്നമാകുക. സാധാരണ, വേനലവധിക്കുമുന്‍പുള്ള രണ്ടുമാസക്കാലം ചെറുകിടചിത്രങ്ങളേ തിയറ്ററിലുണ്ടാകാറുള്ളൂ. ഇത്തവണയും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ചെറിയ കള്ളനും വലിയ പോലീസും, വലിയങ്ങാടി തുടങ്ങിയ പേരില്‍ മാത്രം വലിപ്പമുള്ള ചിത്രങ്ങളും നന്തുണി, അണ്ണാറക്കണ്ണനും തന്നാലയത്‌, തുടങ്ങിയ ചില ചിത്രങ്ങളാണ്‌ ഈ മാസങ്ങളില്‍ റിലീസായത്‌. യുഗപുരുഷനും ബോഡി ഗാഡും ആഗതനും വലിയ ചലനമുണ്ടാക്കിയതുമില്ല. തമിഴില്‍നിന്നുപോലും വിണ്ണൈത്താണ്ടി വരുവായായും അസ്സലും ഒഴിച്ചാല്‍ വമ്പന്‍ചിത്രങ്ങള്‍ വന്നില്ല. രസിക്കും സീമാനേ പോലുള്ള ചിത്രങ്ങളാണു വന്നത്‌. കുട്ടിയും തീരാത വിളൈയാട്ടുപിള്ളൈയും മോശം പ്രതികരണത്തിലൊടുങ്ങി. ചിത്രങ്ങളുടെ കമ്മി മൂലം ആര്യ രണ്ട്‌, ഗര്‍ജനം, ദ്രോണ, കിരണ്‍ ബേഡി ഐപിഎസ്‌ തുടങ്ങിയ തെലുഗു, കന്നഡ ഡബ്ബിംഗ്‌ ചിത്രങ്ങളാണു ചാകര പ്രതീക്ഷിച്ചെത്തിയത്‌. പുറമേ, കഴിഞ്ഞ വര്‍ഷം റിലീസായ യൂണിവേഴ്‌സല്‍ സോള്‍ജ്യര്‍ 3 പോലുള്ള മൂന്നാംകിട ഇംഗ്ലീഷ്‌ റിലീസുകളും. ഏതായാലും ഈ വറുതി അവസാനിക്കുകയാണ്‌. അവധിക്കാലകളക്ഷന്‍ മുന്നില്‍ക്കണ്ട്‌ ചിത്രങ്ങള്‍ റിലീസിനൊരുങ്ങിക്കഴിഞ്ഞു.

മാര്‍ച്ച്‌ 18 – താന്തോന്നി
മാര്‍ച്ച്‌ 18നെത്തുന്ന താന്തോന്നി എന്ന പൃഥ്വിരാജ്‌ ചിത്രമാണ്‌ റിലീസ്‌ മത്സരത്തില്‍ ആദ്യമെത്തുക. നവാഗതനായ ജോര്‍ജ്‌ വര്‍ഗീസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ടി.എ.ഷാഹിദാണ്‌. കാക്കിക്കു ശേഷം ഷാഹിദ്‌ എഴുതുന്ന പൃഥ്വിച്ചിത്രമാണിത്‌. ഷീലാ കൗളാണു നായിക. ജഗതി ശ്രീകുമാര്‍, സുരേഷ്‌ കൃഷ്‌ണ, വിജയരാഘവന്‍, സായ്‌കുമാര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, അനില്‍ മുരളി, ക്യാപ്‌റ്റന്‍ രാജു, സാദക്‌, അബു സലിം, രാമു, അംബിക, നിമിഷം, ലക്ഷ്‌മിപ്രിയ തുടങ്ങിയവരഭിനയിക്കുന്നു. പുതിയ മുഖത്തില്‍ ആരംഭിച്ച ആക്ഷന്‍ ഹീറോ പരിവേഷം പൃഥ്വി തുടരുന്ന ചിത്രമായിരിക്കും ഇത്‌.

മാര്‍ച്ച്‌ 25 – ഇന്‍ ഗോസ്റ്റ്‌ഹൗസ്‌ ഇന്‍
ലാലിന്റെ രണ്ടാം സംവിധാനസംരംഭമായ ഇന്‍ ഗോസ്റ്റ്‌ഹൗസ്‌ ഇന്നാണ്‌ മാര്‍ച്ച്‌ 25നെത്തുന്നത്‌. ഇന്‍ ഹരിഹര്‍ നഗറിന്റെ മൂന്നാംഭാഗവും റ്റു ഹരിഹര്‍നഗറിന്റെ തുടര്‍ച്ചയുമായ ചിത്രമാണിത്‌. പ്രശസ്‌തരായ മഹാദേവന്‍, ഗോവിന്ദന്‍കുട്ടി, അപ്പുക്കുട്ടന്‍, തോമസുകുട്ടി സഖ്യത്തെ മുകേഷ്‌, സിദ്ദിഖ്‌, ജഗദീഷ്‌, അശോകന്‍ ടീം ഒരിക്കല്‍ക്കൂടി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും ലാല്‍ തന്നെ. രോഹിണി, ലെന, റീനാ ബഷീര്‍, ജെസീന്ത എന്നിവര്‍ ഈ നാല്‍വരുടെ ഭാര്യമാരായി രംഗത്തെത്തുന്നു. തമ്പി ആന്റണി, ഹരിശ്രീ അശോകന്‍, നെടുമുടി വേണു, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. ഇടവേളയ്‌ക്കുശേഷം ഒഎന്‍വി കുറുപ്പ്‌ ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിനു സംഗീതം പകരുന്നത്‌ അലക്‌സ്‌പോളാണ്‌.

മാര്‍ച്ച്‌ 26 – പ്രമാണി
മാര്‍ച്ച്‌ 26ന്‌ പ്രമാണിയെത്തുന്നു. മമ്മൂട്ടിയും പ്രഭുവും സ്‌നേഹയും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും മാടമ്പിയൊരുക്കിയ ഉണ്ണിക്കൃഷ്‌ണന്‍ ബി.യാണ്‌. ഫഹദ്‌ ഫാസില്‍, സിദ്ദിഖ്‌, സുരേഷ്‌ കൃഷ്‌ണ, ബാബുരാജ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ജനാര്‍ദനന്‍, സലിംകുമാര്‍, നാരായണന്‍കുട്ടി, ലക്ഷ്‌മി, കെപിഎസി ലളിത, പാര്‍വതി തുടങ്ങിയവരാണു താരനിരയില്‍.

ഈ സിനിമകള്‍ക്കു പുറമേ വേറേയും പ്രമുഖചിത്രങ്ങള്‍ മാര്‍ച്ചിലും ഏപ്രിലിലുമായി റിലീസിനൊരുങ്ങുന്നുണ്ട്‌.

ജനകന്‍
മോഹന്‍ലാലും സുരേഷ്‌ ഗോപിയും ഒന്നിക്കുന്ന ജനകന്‍ മാര്‍ച്ചിലോ ഏപ്രിലിലോ റിലീസാകും. എന്‍.ആര്‍.സഞ്‌ജീവെന്ന നവാഗതന്‍ എസ്‌.എന്‍.സ്വാമിയുടെ രചനയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ജ്യോതിര്‍മയി, ബിജു മേനോന്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കൃഷ്‌ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സത്യന്‍ അന്തിക്കാടു ചിത്രം
ചിത്രീകരണം പൂര്‍ത്തിയായി ചിത്രീകരണാനന്തരപ്രവര്‍ത്തനങ്ങളിലേക്കു കടന്നിരിക്കുന്ന, സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രവും വല്യവധിക്കാലത്തു റിലീസ്‌ ചെയ്‌തേക്കും. മംമ്‌തയാണു നായിക. സത്യന്‍ അന്തിക്കാടു തന്നെ രചനയും നിര്‍വഹിക്കുന്നു. ഇളയരാജയാണു സംഗീതം.

ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌
ജോഷി ഒരുക്കുന്ന മള്‍ട്ടി സ്റ്റാറര്‍ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സും അവധിക്കാലത്തു വന്നേക്കാം. ലാലും ദിലീപും ശരത്‌ കുമാറും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്ഷ്‌മി റായ്‌, കനിഹ, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണു പ്രധാനസ്‌ത്രീവേഷങ്ങളണിയുന്നത്‌. സുരാഝ്‌ വെഞ്ഞാറമ്മൂട്‌, സലിംകുമാര്‍, ബാബു ആന്റണി, ശോഭാ മോഹന്‍ തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിലെ നായിക കാവ്യാമാധവനാണ്‌. രചന ഉദയ്‌ കൃഷ്‌ണ- സിബി കെ. തോമസ്‌.

Posted in Featured, ഫീച്ചറുകള്‍0 Comments

പ്രേംനസീറാകുന്ന ജയറാം


നടന്‍ ജയറാത്രത്തിലൂടെ.

Posted in Featured, ഫീച്ചറുകള്‍0 Comments

ഗോവയെത്തുന്നു, ഗ്ലാമറുമായി


സ്‌നേഹയെ ഗ്ലാമര്‍വേഷത്തില്‍ അവതരിപ്പിക്കുന്ന തമിഴ്‌ചിത്രം ഗോവ പ്രദര്‍ശനം തുടങ്ങുന്നു, ഇന്നുമുതല്‍. സൗന്ദര്യ രജനികാന്ത്‌ നിര്‍മിച്ച ചിത്രം രചനയും സംവിധാനവും ചെയ്‌തത്‌ വെങ്കട്ട്‌ പ്രഭുവാണ്‌. യുവന്‍ ശങ്കര്‍രാജയാണ്‌ സംഗീതം. സ്‌നേഹയോടൊപ്പം പുതുമുഖങ്ങളാണ്‌ മുഖ്യവേഷങ്ങളില്‍.
എറണാകുളം – ലിറ്റില്‍ ഷേണായീസ്‌
തിരുവനന്തപുരം – കൈരളി
തൃശൂര്‍ – രവികൃഷ്‌ണ
പാലക്കാട്‌ – സത്യാ
കോട്ടയം – അനശ്വര
കണ്ണൂര്‍ – സരിത
കൊല്ലം – ഗ്രാന്റ്‌
കാസര്‍കോഡ്‌ – നര്‍ത്തകി
കോഴിക്കോട്‌ – കൈരളി

Posted in ഇന്നു മുതല്‍..., ഫീച്ചറുകള്‍0 Comments

ലൗ ജിഹാദിന്റെ കാലത്ത്‌ ഒരു സൂഫി കഥ പറയുമ്പോള്‍…

ചിത്രം – സൂഫി പറഞ്ഞ കഥ
ബാനര്‍ – സിലിക്കണ്‍ മീഡിയ
നിര്‍മാണം – പ്രകാശ്‌ ബാരെ
സംവിധാനം – പ്രിയനന്ദനന്‍

രചന – കെ.പി.രാമനുണ്ണി
വിതരണം – സെന്‍ട്രല്‍ പിക്‌ചേഴ്‌സ്‌
ഗാനങ്ങള്‍ – റഫീക്‌ അഹ്‌മദ്‌
സംഗീതം – മോഹന്‍ സിത്താര
അഭിനേതാക്കള്‍ – ഷാബാനി മുഖര്‍ജി, ജഗതി ശ്രീകുമാര്‍, പ്രകാശ്‌ ബാരെ, തമ്പി ആന്റണി, ബാബു ആന്റണി, വി.കെശ്രീരാമന്‍, ഇര്‍ഷാദ്‌, സംവൃത സുനില്‍, വിനീത്‌ കുമാര്‍, സോനാനായര്‍…

ഒന്നിലും തൊടാനാകാത്ത, നന്നേ ചിന്തിക്കാതെ ഒന്നിനെക്കുറിച്ചും പറയാനാവാത്ത, വിധത്തില്‍ രാഷ്‌ട്രീയപരത ഓരോ ചെറുകാര്യങ്ങളിലും ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഒരു കാലമാണിത്‌. ഈ കാലത്ത്‌ വ്യക്തമായ ആലോചനകളില്ലാതെ ഉപയോഗിക്കപ്പെടുന്ന എന്തും, ഒരു വാക്കോ വസ്‌തുതയോ പ്രമേയമോ കഥയോ വേഷമോ ചിഹ്നമോ എന്തും, ഒരു സൂചനയായിത്തന്നെ വായിക്കപ്പെടും. ഇക്കാര്യമൊന്നും അറിയാത്ത ആളുകളല്ല, നാടകപ്രവര്‍ത്തകനും സിനിമാസംവിധായകനുമായ പ്രിയനന്ദനനും എഴുത്തുകാരനായ കെ.പി.രാമനുണ്ണിയും. അതുകൊണ്ടുതന്നെ അവര്‍ രണ്ടാളും ചേര്‍ന്നു പുറത്തിറക്കിയ സൂഫി പറഞ്ഞ കഥ എന്ന ചലച്ചിത്രത്തെക്കുറിച്ച്‌, സമൂഹത്തെയും സിനിമയെയും വകതിരിവോടെയും വേവലാതിയോടെയും കാണുന്ന എല്ലാവരും ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. പ്രത്യേകിച്ച്‌, ആ സിനിമ മതത്തിന്റെ സാമൂഹികതയെയും രാഷ്‌ട്രീയത്തെയും അകന്നുനിന്നല്ല, അടുത്തുനിന്നുതന്നെ, ശരിക്കും പറഞ്ഞാല്‍ ഉള്ളില്‍ കടന്നുനിന്നുതന്നെ വീക്ഷിക്കുകയും വിശകലനം ചെയ്യുന്ന സിനിമയാണെന്നതുകൊണ്ട്‌.
സിനിമ ലക്ഷ്യം വയ്‌ക്കുന്ന സാമൂഹികസന്ദേശം ജാതിയും മതവും സ്‌നേഹത്തെ ഇല്ലായ്‌മ ചെയ്യാന്‍ സമൂഹം അനുവദിക്കരുത്‌ എന്നതുതന്നെയാണ്‌. മതത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയുകവേണം എന്നും അമ്പലങ്ങളും പള്ളികളും അതതിടങ്ങളില്‍ നില്‌ക്കവേ തന്നെ നാം അവയ്‌ക്കതീതമായ മാനവമൈത്രിയുടെ വലിയ ക്ഷേത്രങ്ങളെ മനസ്സില്‍ സൃഷ്‌ടിക്കണമെന്നും തന്നെയാണു സിനിമ പറയുന്നത്‌. പക്ഷേ, ഇവിടെ, ഇതെഴുതുന്നയാള്‍ രണ്ടു കാര്യങ്ങളെ മാത്രമേ പരിശോധിക്കുന്നുള്ളൂ. ഇത്‌ ചലച്ചിത്രമെന്നനിലയില്‍ കലാപരമായ അനുഭവമോ എന്നതും പ്രമേയം ഒരു സൂചകം എന്ന നിലയില്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നും.
പ്രിയനന്ദനന്റെ മുന്‍ചിത്രങ്ങളായ നെയ്‌ത്തുകാരനും പുലിജന്മവും ഒട്ടുംതന്നെ ജനപ്രിയചേരുവകള്‍ കലര്‍ത്താതെ എടുത്തവയാണ്‌. സൂഫിയുടെ പരസ്യവാക്യങ്ങളില്‍ പ്രിയനന്ദനന്റെ ജനപ്രിയചിത്രമെന്നുകാണാം. അങ്ങനൊരു ആഗ്രഹം കൂടി സംവിധായകനു വന്നതിന്റെ ഫലമായി ചിത്രത്തില്‍ ജനപ്രിയചേരുവകള്‍ മറ്റൊരനുപാതത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുള്ളതുവ്യക്തം. അതേസമയം ആര്‍ട്‌ സിനിമയാക്കണമെന്ന അദമ്യമായ ആഗ്രഹവും. രണ്ടുംകൂടിച്ചേര്‍ന്ന്‌ പതിവുപോലെ, ഇല്ലത്തുന്നെറങ്ങി, അമ്മാത്തെത്താതെ നാല്‍ക്കൂട്ടപ്പെരുവഴിയില്‍ അന്തിച്ചുനില്‍ക്കുന്ന ചേലില്‍ത്തന്നെയായിട്ടുണ്ട്‌ സൂഫിയും. സംവിധായകന്‍ നേരിട്ട ഏറ്റവും വലിയ വിപത്ത്‌ നോവലെഴുതിയ കെ.പി.രാമനുണ്ണിയെക്കൊണ്ടുതന്നെ തിരക്കഥയെഴുതിച്ചതാണ്‌. അതുകൊണ്ടു രണ്ടുണ്ടായി അപകടങ്ങള്‍. ഒന്ന്‌ സിനിമ മോശമായി. രണ്ട്‌, നോവലിനേക്കാള്‍ വലിയൊരു പുസ്‌തകം രാമനുണ്ണി ഈ സിനിമയുടെ രചനയുമായി ബന്ധപ്പെട്ട അനുഭവങ്ങളെന്നനിലയില്‍ കാച്ചുകയും ചെയ്‌തു. (ഇങ്ങനെ ഒരു സിനിമയ്‌ക്കു തിരക്കഥയെഴുതിയ അനുഭവം ഇത്രയെഴുതാമെങ്കില്‍ ആ എംടിയൊക്കെ അനുഭവപരമ്പരകളെഴുതി മരിച്ചേനേ!)
നോവലിനെ എങ്ങനെയൊക്കെ പിന്തുടരാമോ അതിനാണ്‌ എഴുത്തുകാരന്റെ ശ്രമം. സിനിമയുടെ ലാവണ്യനിയമങ്ങളോ ശില്‌പസൗന്ദര്യങ്ങളോ ആവാഹിക്കാനാവാതെ തിരക്കഥ വെറുമൊരു തിരസാഹിത്യശ്രമമായി പാളുന്നതാണു സൂഫിയെ ദുര്‍ബലമാക്കുന്ന പ്രധാനസംഗതി.
ഷാബാനുവിന്റെ ദേഹവടിവുകള്‍ക്കു പിന്നാലെ പായാനുള്ള സംവിധായകന്റെ അതിരുകടന്ന ആഗ്രഹമാണ്‌ സിനിമയെ പിന്നാക്കം മാറ്റുന്ന ഘടകങ്ങളില്‍ രണ്ടാമത്തേത്‌. വസ്‌ത്രാലങ്കാരക്കാരന്‍ ആ നാടന്‍ തറവാട്ടിലെ കന്യകയെ ഒരുക്കിയിരിക്കുന്നത്‌ അവളുടെ ദേഹത്ത്‌ തുണിചുറ്റി, അവളെ മേശമേലിട്ട്‌ ഇസ്‌തിരി ചെയ്‌തെടുത്തമട്ടിലാണ്‌. ദേവീസങ്കല്‌പവും മറ്റും ആവിഷ്‌കരിക്കുന്നെന്നു ഭാവിക്കുന്നെങ്കിലും കാണുന്നവര്‍ക്ക്‌ കാമസ്വരൂപിണിയായ പെണ്ണിന്റെ ഇളക്കം മാത്രമായി തോന്നിക്കൂടായ്‌കയില്ല, ആദ്യപകുതിയിലെ അവളുടെ കിണ്ണാണ്ട (പുത്തഞ്ചേരിയോടു കടപ്പാട്‌) ങ്ങള്‍. അതിനിടെ, വിറകുകൂനയിലെ മൂര്‍ഖനെയൊക്കെക്കൊണ്ടുവന്ന്‌ രചയിതാവും സംവിധായകനും കൂടി കാമപ്രതീകങ്ങളുടെ കാര്യത്തില്‍ പൈങ്കിളി ലാവണ്യശിക്ഷണം കിട്ടിയിട്ടുള്ള മലയാളിപ്രേക്ഷകനെ ഭരതന്‍ ട(അ)ച്ചിലാക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. (ഹെന്റെ പാമ്പുമ്മേക്കാവിലമ്മേ!…)
ലൗ ജിഹാദിന്റെ ഈ കാലത്ത്‌ സൂഫി പറഞ്ഞ കഥയെന്ന സിനിമ അതറിയാതെ ഒരു രാഷ്‌ട്രീയപക്ഷത്തേക്കു ചാരിനിന്നുപോകുന്നുണ്ട്‌. മുസ്‌ലിം പുരുഷനെ കല്യാണം കഴിച്ചു മുന്നും പിന്നും നോക്കാതെ ചാടിപ്പുറപ്പെടുന്ന, തറവാട്ടില്‍പ്പിറന്ന ഹിന്ദുപ്പെണ്‍കുട്ടികള്‍ക്ക്‌ എന്തു ഗതിയാണു വരികയെന്നതായിത്തീരും ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഈ സിനിമയുടെ കഥ.
വസ്‌ത്രാലങ്കാരം, ചമയം, കലാസംവിധാനം തുടങ്ങിയ വിഭാഗങ്ങളൊക്കെ കൈകാര്യം ചെയ്‌തവര്‍ സിനിമയ്‌ക്കുവേണ്ടിയാണതു ചെയ്‌തത്‌. അതുകൊണ്ടുതന്നെ അവ ആവശ്യത്തിലധികം പെര്‍ഫക്‌ടായിപ്പോയി. എല്ലാം ഇപ്പോള്‍ ഉണ്ടാക്കിയെടുത്തതുപോലെ ഫ്രെഷ്‌. അതു കാച്ചിയും തട്ടോമായാലും ശരി, മുണ്ടും മേല്‍മുണ്ടുമായാലും ശരി, അമ്പലമായാലും ശരി, വിഗ്രഹമായാലും ശരി, സൂഫിയുടെ കിടുപിടികളും താടിയുമായാലും ശരി.
മോഹന്‍ സിതാരയുടെ മനോഹരമായ ഈണത്തില്‍ റഫീക്‌ അഹമ്മദ്‌ സുന്ദരമായ വരികളെഴുതി ഒരു പാട്ടുണ്ടിതില്‍… തെക്കിനിക്കോലായച്ചുമരില്‍ വളപ്പൊട്ടുകൊണ്ടു ചിത്രം വരച്ചു എന്നര്‍ത്ഥം വരുന്ന പാട്ട്‌. തുടക്കം ഒരു ഭംഗിയായില്ലെന്നു തോന്നിയേക്കാമെന്നതൊഴിച്ചാല്‍ ഉഗ്രന്‍ പാട്ടാണത്‌.
ഈ ചിത്രത്തില്‍ സോനാനായര്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്‌. മുസ്‌ലിയാരുടെ ഭാര്യ. അപ്പുള്ളിക്കാരി, വീട്ടുമുറ്റത്തു എന്തോ ശബ്‌ദം കേട്ട്‌ തിടുക്കത്തില്‍ പുറത്തിറങ്ങുന്നത്‌ അയ്യയ്യോ! എന്നലമുറയിട്ടുകൊണ്ടാണ്‌. ഇന്നുപോലും കാച്ചീംതട്ടോമിട്ടിരിക്കുന്ന മുസ്‌ലിം ഉമ്മച്ചിമാര്‍ അങ്ങനെ വിളിക്കുമെന്നു തോന്നുന്നില്ല. അന്നേരമാണ്‌ 1920കളില്‍. അള്ളോ എന്നോ ന്റെ പടച്ചോനേ… ന്റെ ബദരീങ്ങളേ… എന്നോ ഒക്കെയാവും വിളിക്കുക. പക്ഷേ, അയ്യയ്യോ ആണല്ലോ പ്രകാശ്‌ ബാരേക്കും പ്രിയനന്ദനനും കെപി രാമനുണ്ണിക്കും ഒക്കെ പരിചിതം. പിന്നെ, മുസ്‌ലിയാരായ ജഗതിക്കഥാപാത്രം മതംമാറി ഇസ്‌ലാമായ കുഞ്ഞുണ്ണിത്തമ്പുരാനായിരുന്നെന്നു സൂചിപ്പിക്കുന്നൊരു സൈഡ്‌ ട്രാക്കുണ്ട്‌ ചിത്രത്തില്‍. അങ്ങനെയെങ്കില്‍ ഒരുപക്ഷേ, കുഞ്ഞമ്മത്തമ്പുരാട്ടി ട്രാക്കുമാറി ഇസ്‌ലാമായതായിരിക്കാമല്ലോ സോനാ നായരുടെ കഥാപാത്രം. തമ്പുരാട്ടിയുമ്മയ്‌ക്ക്‌ അയ്യയ്യോ എന്നു പറയാം. എന്റെ തൃപ്രങ്ങോട്ടു ബദരീങ്ങളേ… എന്നു പറഞ്ഞാലും തെറ്റില്ല. അതുപോലെ, ബീവിയായി മാറിയ ഹിന്ദുപ്പെണ്ണ്‌ വീട്ടില്‍നിന്ന്‌ അവസാനമായി ഇറങ്ങിപ്പോകുംമുന്‍#്‌പ്‌ ഒരു നിസ്‌കാരമുണ്ട്‌. പശ്ചാത്തലത്തില്‍ പാതിയായ വാങ്കുവിളി കേള്‍ക്കാം. കക്ഷി, വാങ്കുവിളിക്കു മുന്‍പേ നിസ്‌കാരം തുടങ്ങിയെന്നു തോന്നുന്നു. അതോ തോന്നിയപോലെയൊരു സുന്നത്തുനിസ്‌കാരമോ. എന്തോ, ആര്‍ക്കറിയാം.
ഏതായാലും, ഈ അയ്യയ്യോ പോലുള്ള നിസ്സാരസംഗതികളിലുള്ള അശ്രദ്ധയുണ്ടല്ലോ, അതുതന്നെയാണ്‌ വളരെ, സെന്‍സിറ്റീവായ ഒരു വിഷയം കൈകാര്യം ചെയ്‌തപ്പോഴുടനീളം രചയിതാവായ കെ.പി.രാമനുണ്ണിയും സംവിധായകനായ പ്രിയനനന്ദനനും നടത്തിയിരിക്കുന്നത്‌.
ഇതൊക്കെയാണെങ്കിലും നല്ല സിനിമയ്‌ക്കുവേണ്ടിയുള്ള ശ്രമമെന്ന നിലയില്‍ ഈ ചിത്രം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്‌. അഭിനേതാക്കളായി വരുന്ന നിര്‍മാതാവ്‌ പ്രകാശ്‌ ബാരെയുടെയും നിര്‍മാണസഹായി തമ്പി ആന്റണിയുടെയും അഭിനയം എടുത്തുപറയണം. സാധാരണ അഭിനയമോഹികളായ നിര്‍മാതാക്കള്‍ സംഗതി അലമ്പാക്കുകയാണ്‌ ചെയ്യുക. പക്ഷേ, ബാരെ തികഞ്ഞ അച്ചടക്കത്തോടെ കഥാപാത്രമായിരിക്കുന്നു. തമ്പി ആന്റണി മുന്‍പ്‌ ബലംപിടിച്ച്‌ അഭിനയിച്ചിരുന്ന ആളാണ്‌. ഇപ്പോഴും ബലം പശ്ചാത്തലത്തിലില്ലാതില്ല. പക്ഷേ, ആ ബലവും രൂപപ്രകൃതിയും കഥാപാത്രത്തിനു ചേരുന്നതായി. അപ്പോള്‍ അഭിനയം നന്നായി. അല്ലെങ്കില്‍ അങ്ങനെ തോന്നിച്ചു. അതാണല്ലോ അഫിനയം…
മുഖര്‍ജിക്കുട്ടിക്ക്‌ മുഖസൗന്ദര്യവും മുലക്കച്ചക്കെട്ടുമല്ലാതെ അഭിനയസിദ്ധിയൊന്നും കാണുന്നില്ല. ചുമ്മാ കിണുങ്ങിച്ചിരിച്ചാല്‍ അതീന്ദ്രിയശക്തിയുള്ള ദേവീസാന്നിദ്ധ്യത്തിന്റെ സൂചനയാകുമെന്ന്‌ നമ്മുടെ സിനിമാക്കാര്‍ ധരിച്ചുവശായിട്ടുണ്ട്‌.
എന്തൊക്കെയായാലും നല്ല സിനിമയ്‌ക്കുവേണ്ടി ഒരാള്‍ കോംപ്രമൈസ്‌ ചെയ്യാതെ പണംമുടക്കാന്‍ തയ്യാറാകുമ്പോള്‍ ഒന്നുകൂടി വിചാരിച്ചിരുന്നെങ്കില്‍ സൂഫിയെ വളരെ നന്നാക്കാമായിരുന്നെന്നു തോന്നുന്നു എന്നു പറയാതെ വയ്യ.

Posted in ഫസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ / റിവ്യൂ, ഫീച്ചറുകള്‍0 Comments

ശിവമണിമുഴക്കത്തിന്റെ പ്രകമ്പനങ്ങള്‍

ശിവമണിഅമ്മയുടെ ഹൃദ

Posted in ഫീച്ചറുകള്‍, മുഖാമുഖം0 Comments

ലാല്‍ എന്ന അപൂര്‍വപ്രതിഭ


പത്തനംതിട്ടയിലെ ഇലന്തൂ

Posted in ഫീച്ചറുകള്‍, ബെസ്റ്റ്‌ ഓഫ്‌ മോഹന്‍ലാല്‍0 Comments

പ്രണയദിനത്തിന്റെ സെറ്റില്‍…


പ്രണയദിനമാണി

Posted in ഫീച്ചറുകള്‍0 Comments

Model of the Week