Posted on 10 February 2010.
രാധ
ചേട്ടത്തിയായ അംബിക മലയാളത്തിലും തമിഴിലും ഒരുപോലെ പേരെടുത്തെങ്കിലും രാധയ്‌ക്ക് തമിഴില്‍മാത്രമേ പേരുണ്ടാക്കാനായുള്ളൂ. അംബികയും രാധയും അമ്മ കല്ലറ സരസമ്മയും ചേര്‍ന്ന് എ.ആര്‍.എസ്. പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മിച്ച വേണുനാഗവള്ളിയുടെ അയിത്തം, പി.ജി.വിശ്വംഭരന്റെ ഇന്നത്തെ പ്രോഗ്രാം എന്നിവയാണ് രാധയുടെ മലയാളചിത്രങ്ങള്‍. മമ്മൂട്ടിയുടെ നായികയാകണമെന്നു മോഹിച്ചിരുന്നെങ്കിലും നടന്നില്ല. ഇപ്പോള്‍ രാധയുടെ മകള്‍ ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ നായികയാകുകയാണ്. ഇനി മകള്‍ക്കു ചിലപ്പോള്‍ മമ്മൂട്ടിയുടെ നായികയാകാനായേക്കും. തന്നെക്കൊണ്ടൊക്കാത്തത് മക്കളെക്കൊണ്ട് എന്നാണല്ലോ ഒരു ചൊല്ല്.
Posted in പലരും പലതും0 Comments
Posted on 09 February 2010.
വിജയകാന്ത്
മലയാളവും കേരളവുമായി മനസ്സില്‍ അടുപ്പം സൂക്ഷിക്കുന്ന വിജയകാന്ത് സിനിമയിലെത്തുംമുന്‍പ് ദീര്‍ഘകാലം കേരളത്തില്‍, തിരുവനന്തപുരത്ത് താമസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഇന്നും വിജയകാന്തിന്റെ ഇഷ്‌ടനഗരമാണ്. ദൂരത്ത് ഇടിമുഴക്കമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ഇപ്പോള്‍ രാഷ്‌ട്രീയത്തിരക്കില്‍ അഭിനയത്തില്‍ നിന്നു വിട്ടുനില്‌ക്കുന്നു.
Posted in പലരും പലതും0 Comments
