Posted on 22 March 2010. Tags: 2012, haeundae a day after, korean film

ദേ, പിന്നേം ഉദയഭാനു എന്ന, ഹിറ്റ്‌ലറിലെ ഡയലോഗു പോലെ ആരും പറഞ്ഞുപോകും, ദേ, പിന്നേം സുനാമി എന്ന്. അതേ, സുനാമിയാണു ഹുന്‍ഡേ എ ഡേ ആഫ്‌റ്റര്‍ എന്ന, ഇംഗ്ലീഷ് മൊഴിമാറ്റ കൊറിയന്‍ ചിത്രത്തിന്റെ പ്രമേയം.
2004ല്‍ ഡിസംബര്‍ 26ന് ഏഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി അടിച്ചു. അത് ഈ ദശകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. ആ ദുരന്തം ആയിരക്കണക്കിനു മനുഷ്യരുടെ ജീവനെടുത്തു. ലക്ഷക്കണക്കിനു കന്നുകാലികള്‍ ചത്തൊടുങ്ങി. പ്രകൃതിയുടെ സമതുലനാവസ്ഥയില്‍ വ്യതിയാനം വരുത്തി. എണ്ണമറ്റ കെട്ടിടങ്ങളും വാസസ്ഥലങ്ങളും നാനാവിധമാക്കി. കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ജീവിതങ്ങളും വ്യവസ്ഥകളും താറുമാറാക്കി. ചില തീരങ്ങളെ തകര്‍ത്തു തരിപ്പണമാക്കി. ഇങ്ങനെ ദുരന്തങ്ങളുടെ ഫലവൈവിദ്ധ്യം നീളുന്നു.
ഇതിനേക്കാളൊക്കെ വലിയ ഒരു ദുരന്തം ആ സുനാമി കൊണ്ടുവന്നു. അതു മറ്റൊന്നുമല്ല, സുനാമി വിഷയമാക്കിയ സിനിമകളാണ്. സുനാമിയെന്ന ദുരന്തത്തെ ചെറുതാക്കിക്കളയുന്ന മഹാദുരന്തങ്ങളാണ് പല സുനാമിച്ചിത്രങ്ങളും. 2012, 2022, സുനാമി, ദശാവതാരം… സുനാമി വിഷയമാക്കുന്ന ചിത്രങ്ങളുടെ പട്ടിക നീളുന്നു.
മനുഷ്യനെ ദ്രോഹിക്കുന്ന മറ്റൊരു സുനാമിച്ചിത്രമാണ് എ ഡേ ആഫ്‌റ്റര്‍.
കൊറിയയിലെ ഹ്യൂണ്ടേ എന്ന തീരദേശനഗരം. അവിടെ സുനാമി സൃഷ്‌ടിക്കുന്ന ജീവിതദുരന്തം. ഇതാണ് ചിത്രത്തിന്റെ പ്രമേയം. കഷ്‌ടിച്ച് ഒന്നരമണിക്കൂര്‍ മാത്രമുള്ള ചിത്രത്തിന്റെ പകുതിയിലേറെ സമയവും സുനാമിയാണു കാഴ്‌ചപ്പെടുന്നത്. പ്രമേയമെന്നുപറയുന്നത്, ആ തീരദേശത്തെ പലതരം ആളുകളുടെ ജീവിതങ്ങളുടെ ചെറുമുഹൂര്‍ത്തങ്ങളുടെ സങ്കലനമാണ്. ഒരു തീരദേശ ലൈഫ് ഗാര്‍ഡും അയാള്‍ രക്ഷിച്ച പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധവും അതിനെ എതിര്‍ക്കാനെത്തുന്ന അവളുടെ മുന്‍കാമുകനും ചേരുന്ന ഒരു കഥാസന്ദര്‍ഭം, പരസ്‌പരം ചേരാനാഗ്രഹിക്കുന്ന കമിതാക്കളുടെ മറ്റൊരു കഥ, ഒന്നിച്ചുജീവിക്കാനാഗ്രഹിക്കുകയും കുട്ടിയുണ്ടായിട്ടും പിരിയുകയും ചെയ്‌ത ശാസ്‌ത്രജ്ഞദമ്പതികള്‍, അയാള്‍ തന്റെയച്ഛനാണെന്നറിയാത്ത അവരുടെ മകള്‍… ഇങ്ങനെ പലപല കഥാചിന്തുകള്‍ സമാന്തരമായി പറഞ്ഞുവന്ന്, അവരുടെയെല്ലാം ജീവിതങ്ങളെ സുനാമി എങ്ങനെ ബാധിച്ചെന്നു കാട്ടിത്തരികയാണു സംവിധായകന്‍.
സുനാമിരംഗങ്ങളെ അതീവസമര്‍ത്ഥമായി ചിത്രീകരിക്കാന്‍ സാധിച്ചെങ്കിലും ചിത്രത്തിന്റെ ആദ്യപകുതി പലപ്പോഴും അമച്വര്‍ ഫിലിംമേക്കിംഗായിത്തോന്നിപ്പിക്കുംവിധമാണ്. പല കഥകളായി പിരിഞ്ഞുകിടക്കുന്ന സന്ദര്‍ഭങ്ങളിലെ വികാരനിര്‍ഭരരംഗങ്ങള്‍ക്ക് ഇതിനുമുന്‍പ് ഇത്തരം ചിത്രങ്ങള്‍ സൃഷ്‌ടിച്ച സമാനമുഹൂര്‍ത്തങ്ങളില്‍നിന്ന് ഒരു വ്യത്യസ്‌തതയും പറയാനില്ല. ദുരന്തം വരുമ്പോള്‍ നടക്കുന്ന മഹാത്യാഗങ്ങള്‍, ഉദാഹരണത്തിന് ലൈഫ് ഗാര്‍ഡ് തന്റെ ശത്രുവിനെയും കാമുകിയെയും രക്ഷിക്കാന്‍ സ്വയം മരണത്തിനു കീഴടങ്ങുന്നതും ശാസ്‌ത്രജ്ഞദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെമാത്രം ഒരു രക്ഷാവാഹനത്തില്‍ തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതും അന്തിമനിമിഷത്തില്‍ ഒരു വൃദ്ധകരം ആ കുഞ്ഞിനെ ഏറ്റുവാങ്ങുന്നതും പോലെയുള്ള നിമിഷങ്ങള്‍. എങ്കിലും അത്തരം നിമിഷങ്ങള്‍ എത്രയാവര്‍ത്തി കണ്ടാലും അവ നമ്മുടെ കണ്ണുകളെ ഈറനാക്കുമെന്നതുറപ്പ്. ചില നിമിഷങ്ങളെങ്കിലുമുണ്ട്, അത്തരത്തില്‍ നമ്മെ വികാരഭരിതരാക്കുന്നവയായി, ഈ സിനിമയില്‍.
മനുഷ്യന്‍ എത്ര നിസ്സാരനാണെന്നും അവന്റെ മഹാനേട്ടങ്ങള്‍ക്കുമേല്‍ പ്രകൃതിയുടെ ഒരു ചെറുകൈ വീണാല്‍ അവ എങ്ങനെ നിസ്സാരമായി തകരുന്നുവെന്നും ഒരു ദര്‍ശനം ഈ ചിത്രം പങ്കുവയ്‌ക്കുന്നുണ്ട്. ആ ഒരു കാര്യത്തിനായി മാത്രം ഈ ചിത്രം കാണാം.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 22 March 2010. Tags: navya nair, rasikkum seemane, sreekanth

തമിഴില്‍ ചെറുസിനിമകളില്‍ എന്തോ അദ്‌ഭുതം നടക്കുന്നു എന്ന പറച്ചിലോടുപറച്ചില്‍ കേട്ടാണ് മൂന്നാംനിരയില്‍നിന്നു വരുന്ന തമിഴ്‌സിനിമകള്‍ക്കു കയറുന്നത്. പൊന്നുപൂക്കുന്നതേതു കാട്ടിലാണെന്നു പറയാനാവില്ലല്ലോ. അങ്ങനെ കയറിയ രസിക്കും സീമാനേ, എന്റെ പൊന്നേമാനേ, രസിപ്പിച്ചില്ലെന്നുമാത്രമല്ല, വിരസിപ്പിച്ചു കൈയില്‍ത്തന്നെന്നു പറഞ്ഞാല്‍ മതിയല്ലോ.
വലിയ വലിയ ആളുകള്‍ നടത്തുന്ന രതിവിക്രിയകള്‍ ഫോട്ടോയില്‍ പിടിച്ച് അവരെ ബ്ലാക്ക്‌മെയിലു ചെയ്യുന്നവനാണു നായകന്‍. പേരു നന്തു. അഭിനയിക്കുന്നത് ശ്രീകാന്ത്. പയ്യനെന്തേ പത്തുപതിനാലു പടംകഴിഞ്ഞിട്ടും സൂപ്പര്‍സ്റ്റാറാകാത്തതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഈ ചിത്രം. അഭിനയിക്കാനുമറിയില്ല, സ്റ്റാര്‍ മാനറിസങ്ങളുമില്ല, കിട്ടുന്ന പടങ്ങള്‍ ഇമ്മാതിരിയും. പയ്യന്‍ ഫോട്ടോ എടുക്കുന്ന ആളുകള്‍ ഫോട്ടോയും അതിന്റെ നെഗറ്റീവും കിട്ടാന്‍ ലക്ഷങ്ങളും കോടികളും നല്‌കുന്നു. ഇന്റര്‍നെറ്റിന്റെയും ഓര്‍ക്കുട്ടിന്റെയും ഫേസ്‌ബുക്കിന്റെയും യൂട്യൂബിന്റെയും കാലത്താണു ഒരു ഫോട്ടോയും നെഗറ്റീവും കളി. ഇതൊക്കെക്കാണുന്ന പ്രേക്ഷകനെ സമ്മതിക്കണം.
ഏതായാലും ഒരു വല്ലാത്ത പ്രേമക്കളിയാണു സിനിമയുടെ ശരിക്കുള്ള ഇതിവൃത്തം. ബ്ലാക്ക്‌മെയില്‍ നന്തുവിനും ഡോക്‌ടര്‍ അരവിന്ദിനും നവ്യയുടെ ഗായത്രിയോടു പ്രേമം. ഗായത്രി അരവിന്ദുമായി വിവാഹം നിശ്ചയിക്കുന്നു. അത് അട്ടിമറിക്കാന്‍ നന്ദു അവനെ തല്ലിച്ചതച്ചു പൂട്ടിയിടുന്നു. പൂട്ടുപൊട്ടിച്ച് രജിസ്‌ട്രാര്‍ ഓഫീസില്‍ ഓടിയെത്തുന്ന അരവിന്ദിന്റെ ഒരു കൊലപാതകക്കേസില്‍ പോലീസ് അറസ്റ്റു ചെയ്യുന്നു. അരവിന്ദല്ല കൊലയാളി എന്നു തെളിയിക്കാന്‍ ഒരേയൊരു തെളിവുമാത്രം. യഥാര്‍ത്ഥത്തില്‍ നടന്ന കൊലയുടെയും കൊലയാളിയുടെയും ഫോട്ടോ ഒളിച്ചുനിന്നെടുത്ത നന്തുവിന്റെ കയ്യിലെ നെഗറ്റീവ്. അതു ഗായത്രിക്കുനല്‌കണമെങ്കില്‍ അവള്‍ തന്നോടൊപ്പം ഒരാഴ്‌ച ഊട്ടിയില്‍ താമസിക്കണമെന്നു നന്ദു. അവളതു സമ്മതിക്കുന്നു. ആ ഒരാഴ്‌ചക്കാലത്തിനിടയ്‌ക്കു ശരീരവും മനസ്സും രണ്ടും രണ്ടാണെന്ന ബയോളജിക്കലും ഫിലോസഫിക്കലുമായ പാഠം പാവം പയ്യനു കിട്ടുന്നു. നന്തു ഒരു പന്തുപോലെ പിന്നാക്കം തട്ടിത്തെറിക്കുന്നു. നന്തുവിന്റെ പ്രേമം ഫയങ്കരമാണെന്നു പെണ്ണും മനസ്സിലാക്കുന്നു. ജയിലുചാടി വീണ്ടും ഓടിയെത്തുന്ന അരവിന്ദ് പിന്നെയും പെണ്ണിനെ പാട്ടിലാക്കി കൂട്ടിലാക്കാന്‍ നോക്കുന്നു. അപ്പോഴേക്കും നായകന്‍ വില്ലനും വില്ലന്‍ നായകനുമായി രൂപാന്തരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പിന്നെ, കൂടുതല്‍ പറയണ്ടല്ലോ, പോലീസ് സ്റ്റേഷന്‍, വിഷംകുടി, പെണ്ണിന്റെ പ്രാണസഞ്ചാരം, ഓട്ടം, ഡോക്‌ടര്‍മാര്‍… ഒടുക്കം നന്തു എരന്തുപോകാതെ രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍മതിയല്ലോ. അപ്പോഴേക്കും അരവിന്ദ് ഗായത്രിയെ തള്ളിപ്പറഞ്ഞിരുന്നു. പിന്നെ, നന്തുവും ഗായത്രിയും രസിക്കും സീമാനേ വീ…. രസിക്കും സീമാട്ടീ വാ എന്നു പാടിത്തുടങ്ങുമ്പോഴേക്കും ബാക്കിയുള്ള ജീവനും കൈയിലെടുത്ത് പ്രേക്ഷകന്‍, ജീവച്ഛവംപോലെ മെല്ലെ തിയറ്ററിനു പുറത്തേക്ക്.
നവ്യയുടെ നഗ്നശകലങ്ങള്‍ കാട്ടുന്നു എന്ന ബോര്‍ഡ് വച്ചാണ് വിതരണക്കാരന്‍ പടത്തിന് ആളെക്കയറ്റുന്നത്. നടിമാര്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ, അതവരുടെ ഇഷ്‌ടം. പക്ഷേ, തറനരപ്പിലുള്ള പരസ്യവാക്യങ്ങള്‍ തങ്ങളെപ്പറ്റി എഴുതി പൊതുനിരത്തില്‍ ഒട്ടിച്ചുവയ്‌ക്കരുതെന്ന് ഈ നടിമാര്‍ തങ്ങളുടെ കരാറില്‍ വ്യവസ്ഥ വയ്‌ക്കേണ്ട കാലം കഴിഞ്ഞു. കല്‍ക്കണ്ടം പോലെ നയന്‍സ്… നമിത ഒരു കുതിരപോലെ, ഹൊ! ബാലാമണി ദേ, ഇങ്ങനെയും… എന്നൊക്കെയാണു പരസ്യങ്ങള്‍… (യഥാര്‍ത്ഥത്തില്‍ ഇതിന്റെ അപ്പുറത്താണു ഭാഷ. എനിക്കുതോന്നുന്നത് ഫയറെന്ന മാസികയുടെ കവര്‍ തലക്കെട്ടുകളെഴുതുന്ന ആളെക്കൊണ്ടാണ് ഈ വിതരണക്കാര്‍ പരസ്യവാക്യമെഴുതിക്കുന്നതെന്നാണ്) ഇത്തരം പരസ്യതേജോവധങ്ങള്‍ പാടില്ലെന്നുവേണം വ്യവസ്ഥ.
രസിക്കും സീമാനേ സഹിക്കാന്‍ പറ്റാത്ത ഒരു തമിഴ്‌സിനിമയാണെന്ന് നിയമപ്രകാരമല്ലെങ്കിലും മുന്നറിയിപ്പു തന്നുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 22 March 2010. Tags: ambika, prithwiraj, t a shahid, thanthonny
താന്തോന്നി എന്നാല്‍ തനിക്കു തോന്നുന്നതുപോലെ നടക്കുന്നവന്‍, തനിക്കു ബോധിച്ചതു ചെയ്യുന്നവന്‍, ദുര്‍ബുദ്ധി എന്നൊക്കെ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ താന്തോന്നി എന്ന ചിത്രത്തിന്റെ ശീര്‍ഷകം അര്‍ത്ഥവത്താണ്. തനിക്കുതോന്നുംപടി നടക്കുന്ന ദുര്‍ബുദ്ധിയായ വടക്കന്‍വീട്ടില്‍ കൊച്ചുകുഞ്ഞ് എന്ന നായകകഥാപാത്രത്തിന്റെ വീരകഥ പറയുന്ന ചിത്രത്തിന് താന്തോന്നി എന്ന പേര് അത്യന്തം ചേരുന്നു. അതല്ലാതെതന്നെ പേര് വളരെ അനുയോജ്യമാണ്. തനിക്കുതോന്നുംപടി, അതായത്, പ്രേക്ഷകനെ അവനവളുമാരുടെ സാമാന്യബുദ്ധിയെയോ തരിമ്പും വകവയ്‌ക്കാതെയും വിലവയ്‌ക്കാതെയും, തന്നിഷ്‌ടപ്രകാരം, സിനിമയെടുക്കുന്ന ദുര്‍ബുദ്ധിയെയും അതേയര്‍ത്ഥത്തില്‍ നമുക്കു താന്തോന്നിത്തരം എന്നുവിളിക്കാം. നവാഗതസംവിധായകനായ ജോര്‍ജ് വര്‍ഗീസും തിരക്കഥാകൃത്ത് ടി.എ.ഷാഹിദും നടന്‍ പൃഥ്വിരാജും ഈ താന്തോന്നിത്തരം ആണ് ഇത്തവണ കാട്ടിയിരിക്കുന്നത്. താന്തോന്നിത്തരത്തിന് തല്ലുകൊള്ളിത്തരമെന്നും അര്‍ത്ഥമുണ്ട്. നാട്ടുകാരുടെ തല്ലുകൊള്ളാന്‍ വിണ്ണില്‍ മേയുന്ന ഈ താരങ്ങളെ കിട്ടിക്കൊള്ളണമെന്നില്ല. പക്ഷേ, പ്രേക്ഷകന്റെ തലോടലേല്‌ക്കാതെ ബോക്‌സോഫീസില്‍ ഈ താന്തോന്നിത്തരം അഥവാ, തല്ലുകൊള്ളിത്തരം കാലിടറിവീഴുമെന്ന കാര്യത്തില്‍ രണ്ടില്ല പക്ഷം. ഇതു തിയറ്ററില്‍നിന്നിറങ്ങുന്ന പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായമാണെന്നു കേട്ടറിഞ്ഞ ധൈര്യത്തില്‍ത്തന്നെയാണു പറയുന്നത്.
താന്തോന്നിക്കും മേന്തോന്നിക്കും പ്രതിവിധിയില്ല, മന്തിനും താന്തോന്നിത്തത്തിനും മരുന്നില്ല… ഇതെല്ലാം പഴയ മലയാളത്തിലെ ചില ചൊല്ലുകളാണ്. ഇവയെ ഓര്‍മിപ്പിക്കും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളുന്ന ഈ ചിത്രവധത്തിനിരയാകുന്നവരെ താന്തോന്നി എന്ന ചിത്രം. എന്തായാലും ഈ താന്തോന്നിത്തത്തിനു മരുന്നില്ലെന്നത് വര്‍ഷങ്ങളായി മലയാളസിനിമാപ്രേക്ഷകര്‍ അനുഭവിച്ചുവരുന്ന നഗ്നസത്യം. രണ്ടാമത്തെ ചൊല്ലിനെപ്പറ്റിയാണെങ്കിലോ, മന്ത് പിന്നേം സഹിക്കാം ഇമ്മാതിരി താന്തോന്നിപ്പടങ്ങള്‍ വയ്യേവയ്യെന്നു തന്നെ പറയും അല്‌പം വകതിരിവുള്ള പ്രേക്ഷകന്‍.
താന്തോന്നി എന്ന വാക്കിന് അല്‌പം ഭേദഗതി വിചാരിച്ചാല്‍ തന്തയെ തോന്നിപ്പിക്കുന്നവന്‍ എന്നും അര്‍ത്ഥം കല്‌പിക്കാം. ഈ ചിത്രം കാണുമ്പോള്‍ നമ്മള്‍ പലരുടെയും തന്തയെ തോന്നിപ്പോകും (മനസ്സില്‍ വിചാരിക്കുകയും വിളിക്കുകയും ചെയ്‌തുപോകുമെന്നു സാരം). ആ അര്‍ത്ഥത്തിലും താന്തോന്നി അര്‍ഥവത്തായ പേരുതന്നെ.
പിന്നെ, ടി.എ.ഷാഹിദ് എന്ന എഴുത്തുകാരന്റെ ഇഷ്‌ടവിഷയവും തന്തവിഷയകം തന്നെ. ഒരു തന്തൈ… ഒരു സന്താനം… അവരുടെ ബന്ധവും ആ ബന്ധത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളും സമസ്യകളും (കടപ്പാട് – ബാലചന്ദ്രന്‍ ചുള്ളിക്കാട് – കൗതുകകരമെന്നു പറയട്ടെ, ഈ ചിത്രത്തിലും ചുള്ളിക്കാടിന് കടപ്പാടു കിട്ടുന്നുണ്ട്, തന്റെ ശബ്‌ദത്തിന്റെ പേരില്‍) തന്നേഡേയ്… മൂപ്പരുടെ പടങ്ങളുടെ സ്ഥിരം ഫോര്‍മാറ്റ്. അത് ഇന്നലേ എന്റെ നെഞ്ചിലേ കൊച്ചു മണ്‍വിളക്കൂതിയില്ലേ ആകാം പുലിക്കാട്ടില്‍ മൂപ്പരും കൊച്ചുമൂപ്പരുമാകാം ബെന്‍ ജോണ്‍സണും തന്തയുമാകാം മത്സരത്തിലെ അപ്പനും മകനുമാകാം, രാജമാണിക്യത്തിലെ തന്തയും തന്തയില്ലാത്ത മാണിക്യവുമാകാം, എന്തായാലും തന്ത വേണം മകനും വേണം… പിന്നെ, അലമ്പ് സെന്റിമെന്റ്‌സും മഴയത്തു കുടയില്ലാതെ പോയ കുട്ടിയും ഒക്കെച്ചേര്‍ത്ത് ഷാഹിദ് അതിന്റെ സ്റ്റേജ് നാടകമാക്കിക്കൊള്ളും. ഇവിടെയും കാര്യങ്ങള്‍ക്കോ സന്ദര്‍ഭങ്ങള്‍ക്കോ സമവാക്യങ്ങള്‍ക്കോ മാറ്റമേതുമില്ല. ആ അര്‍ത്ഥത്തില്‍ തന്തോന്നി എന്നും പടത്തിനു പേരുപറയാം. തന്തയില്ലാതെ പിറന്ന കൊച്ചുകുഞ്ഞ് വടക്കന്‍ വീടെന്ന തറവാട്ടിലുണ്ടാകുന്ന പുകിലുകളാണു ചിത്രത്തിന്റെ ആദ്യപാതി. രണ്ടാംപാതിയില്‍ പ്രസ്‌തുത തന്ത ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ഡീറ്റെയില്‍സും വടക്കന്‍വീടരോടുള്ള പ്രതികാരവും മറ്റും മറ്റും.
പൃഥ്വിരാജിന്റെ സ്വന്തം ക്രെഡിറ്റില്‍ ഇതുവരെ ഒരു മലയാളപടമേ വിജയിച്ചിട്ടുള്ളൂ. പുതിയമുഖം. അതോടെ ആള്‍ ലാലു കളിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ് താന്തോന്നി. ഒരു ലാല്‍ കഥാപാത്രത്തിന്റെ അമാനുഷികതയും മറ്റുമായാണ് കൊച്ചുകുഞ്ഞിനെ രൂപപ്പെടുത്തിയിരിക്കുന്നത്. ലാല്‍ തന്റെ കരിയറിന്റെ ഒരു നല്ല ശതമാനം സവിശേഷ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജനമനസ്സുകളില്‍ നീക്കാനാവാത്ത സ്ഥാനം നേടിയിട്ടാണ് മംഗലശേരി നീലകണ്‌ഠനായതെന്നത് പൃഥ്വി ഓര്‍ക്കുന്നത് നന്ന്. അതിനുമുന്‍പേ വിന്‍സന്റ് ഗോമസും സാഗര്‍ ഏലിയാസ് ജാക്കിയും ഒക്കെയായെങ്കിലും അവയൊക്കെ അന്ന് അന്തിമമായി പരാജയപ്പെടുന്ന സാധാരണമനുഷ്യഭാവവും കൂടിച്ചേര്‍ന്ന കഥാപാത്രങ്ങളായിരുന്നു. ഇന്നും ലാല്‍ സ്റ്റണ്ടുരംഗങ്ങളില്‍ ഒന്നരക്കിലോമീറ്ററൊക്കെ പറക്കുകയൊക്കെ ചെയ്‌താല്‍ ജനം കൂവുകതന്നെ ചെയ്യും. അപ്പോഴാണ് അങ്ങനെയൊരു സ്ഥാനനേട്ടം സംസിദ്ധമാകാത്ത പൃഥ്വി സൂപ്പര്‍മാന്‍ കളിക്കിറങ്ങുന്നത്. താന്തോന്നിയില്‍ പൃഥ്വി സ്റ്റണ്ടുരംഗങ്ങളില്‍ മൂന്നുനാലു കിലോമീറ്ററൊക്കെയാണു പറന്നുവരുന്നത്. ജനം കൂകുമെന്നു ചിന്തിക്കാനുള്ള സാമാന്യവിവരം പോലും ഇതിന്റെ ശില്‌പികള്‍ക്കില്ലേ? ഇവര്‍ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്?. ഇവര്‍ കേരളത്തിലെ തിയറ്ററിലിരുന്നു സിനിമ കാണാറില്ലേ?
ഒരു പ്രേമവും നായികയുമുണ്ട് ചിത്രത്തില്‍. ഒരു പാട്ട്, ഒരു മരംചുറ്റല്‍, പിന്നെ ഏതാനും രംഗങ്ങളില്‍ പശ്ചാത്തലത്തിലെവിടെയെങ്കിലും മിഴുങ്ങസ്യാ എന്നു നില്‍ക്കല്‍. കഴിഞ്ഞു, സ്‌ത്രീകഥാപാത്രത്തിന്റെ കഥ. ഐ.എസ്.ആര്‍.ഒ.യിലെ ഡോക്‌ടറേറ്റുള്ള ഈ യുവശാസ്‌ത്രജ്ഞ, വാനനിരീക്ഷക, യന്ത്രക്കാറ്റാടികളുടെ ഫോട്ടം പിടിക്കാന്‍ (അത് അവളുടെ വാനനിരീക്ഷണപഠനങ്ങളുടെ ഭാഗമാണുപോലും) വന്നുനില്‌ക്കുന്ന രംഗങ്ങളൊക്കെ കണ്ടാല്‍ എന്റെ രചയിതാവേ, പത്താംക്ലാസുവരെയെങ്കിലും വിദ്യാഭ്യാസം കിട്ടിയവര്‍ക്കു ചിരിപൊട്ടുമെന്നു ചിന്തിക്കാന്‍ പോലും താങ്കള്‍ക്കു കഴിയുന്നില്ലേ?
അതുപോലെ, താന്തോന്നി കൊച്ചുകുഞ്ഞ് അബ്‌കാരി ലേലം നടക്കുന്നിടത്തുവന്ന് ഒരുകാര്യവുമില്ലാതെ ഡയലോഗു കീറുന്നതുമൊക്കെ അനാവശ്യമാണെന്നു മനസ്സിലാക്കാന്‍ അണിയറക്കാര്‍ തയ്യാറല്ല. അരമണിക്കൂറെടുത്തു നായകനെ വിധിയാംവണ്ണമൊന്ന് അവതരിപ്പിച്ച് പടംതുടങ്ങാന്‍ എന്നുള്ളതും ശ്രദ്ധിക്കുക.
നെല്‍സണ്‍ (സുരേഷ് കൃഷ്‌ണ) ഇരിക്കുന്ന റിസോര്‍ട്ടില്‍ ശ്രീജിത്ത് രവി എത്തി കുത്തേറ്റുമരിക്കുന്നതും അത് കൊച്ചുകുഞ്ഞിന്റെ റിസോര്‍ട്ടായതും ഒക്കെ കഥയെ ഷാഹിദ് ആവാഹിച്ചുവരുത്തുന്നതിന് ഉദാഹരണമാണ്. അബ്‌ദുള്ള മലേടടുത്തു ചെന്നില്ലെങ്കില്‍ മല അബ്‌ദുള്ളേടടുത്തേക്കു വരികതന്നെ. എല്ലാ റിസോര്‍ട്ടും എല്ലാ യന്ത്രക്കാറ്റാടിയിടങ്ങളും എല്ലാമെല്ലാം നായകനായ കൊച്ചുകുഞ്ഞിന്റേതായതും പ്രേക്ഷകരില്‍ ചിരിയാണു പടര്‍ത്തുന്നത്. ഇതെന്ത്, ബെന്‍സ് വാസുക്കാലമോ? ഇക്കണക്കിനുപോയാല്‍ റെയില്‍വേസ്റ്റേഷനിലോ ബസ്‌സ്റ്റാന്‍ഡിലോ ആ പെങ്കൊച്ചു പോയിരുന്നെങ്കില്‍ അതും ലവന്റേതായിരുന്നേനെയല്ലോ. ചേട്ടനും കുടുംബക്കാര്‍ക്കും താനൊരു മഹാന്‍ എന്നു കാട്ടിക്കൊടുക്കാന്‍ നായകന്‍ കൊലക്കുറ്റം അട്ടിമറിക്കുന്നത് പൊതുസമൂഹത്തിന് എന്തു സന്ദേശമാണു നല്‌കുകയെന്നതും ചോദ്യച്ചിഹ്നമായി നില്‍ക്കുന്നു.
സാങ്കേതികവിഭാഗത്തിലേക്കോ ഗാനസംഗീതവിഭാഗത്തിലേക്കോ കടന്ന് വിലയിരുത്താനുംമാത്രമൊന്നും മഹത്തായ ചിത്രമല്ല താന്തോന്നി. ഇതു കാണാന്‍ കൊള്ളാമോ ഇല്ലയോ എന്നുള്ള സാമാന്യജനത്തിന്റെ ചോദ്യത്തിന് ഈ ചിത്രം കണ്ട ബഹുഭൂരപക്ഷത്തിന്റെയും ഉത്തരം തന്നെയാണ് ഇതെഴുതുന്നയാളും നല്‌കാനുദ്ദേശിക്കുന്നത്. കാണാന്‍ കൊള്ളില്ല എന്നു തന്നെ.
പൃഥ്വിരാജ് ഇന്ന് മലയാളത്തില്‍ ഏറ്റവും വിപണിമൂല്യമുള്ള യുവതാരമാണ്. അല്‌പം ശ്രദ്ധിച്ചാല്‍, വിവേകപൂര്‍വം നീങ്ങിയാല്‍ അദ്ദേഹത്തിന് മലയാളത്തിലെ താരസിംഹാസനവും മികച്ച നടനെന്ന പേരും സ്വന്തമാക്കാം. അല്ലാതെ ഈ താന്തോന്നിക്കളിയാണ് അദ്ദേഹം തുടരാന്‍ തീരുമാനിക്കുന്നതെങ്കില്‍ താങ്കള്‍ക്കു ഹാ! കഷ്‌ടം എന്നല്ലാതെ മറ്റെന്തുപറയാന്‍…
Posted in Featured, ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ
Posted on 19 March 2010. Tags: 2012, haeundae a day after, korean film
korean
ചിത്രമായ ഹ്യൂണ്ടേ എ ഡേ ആഫ്‌റ്റര്‍ ഇന്നുമുതല്‍ പ്രദര്‍ശനം തുടങ്ങുന്നു. 2012 എന്ന വമ്പന്‍ ചിത്രത്തിലെ സുനാമിദൃശ്യങ്ങളെ കടത്തിവെട്ടുന്ന സുനാമിയുമായി എത്തുന്ന ചിത്രമെന്നതാണ് പരസ്യവാക്യം. അവസാനത്തെ മുക്കാല്‍മണിക്കൂറെങ്കിലും സുനാമിദൃശ്യങ്ങളാണു ചിത്രത്തിലുള്ളത്.
റിലീസ് കേന്ദ്രങ്ങള്‍
തിരുവനന്തപുരം – ശ്രീവിശാഖ്
കോട്ടയം – അനുപമ
ആലപ്പുഴ – സീതാസ്
പാലക്കാട് – അരോമ
കോഴിക്കോട് – ക്രൗണ്‍
തൃശൂര്‍ – രാഗം
കൊല്ലം – ആരാധന
ആറ്റിങ്ങല്‍ -യമുന
ചങ്ങനാശേരി – അപ്‌സര
തലശേരി – ലിബര്‍ട്ടി
കണ്ണൂര്‍ – സാഗര
ഷൊര്‍ണൂര്‍ – സുമ
Posted in Featured, ഇന്നു മുതല്‍...
Posted on 19 March 2010. Tags: ambika, prithwiraj, t a shahid, thanthonny

യുവനായകന്‍ വീണ്ടും ആഞ്ഞടിക്കുന്നു എന്ന പരസ്യവാക്യവുമായി പൃഥ്വിരാജിന്റെ താന്തോന്നി ഇന്നുമുതല്‍. ഈ ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ പൃഥ്വിയുടെ കരിയറില്‍ ചലനങ്ങളുണ്ടാക്കുമെന്നു കരുതപ്പെടുന്നു. ടി.എ.ഷാഹിദ് എഴുതുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോര്‍ജ് വര്‍ഗീസ് എന്ന നവാഗതനാണ്. ഷീലാ കൗള്‍ നായികയാകുന്നു. മുട്ടാന്‍ വരുന്നവരോടെല്ലാം ഒടക്കാന്‍ നില്‍ക്കുന്ന വടക്കന്‍ വീട്ടില്‍ കൊച്ചുകുഞ്ഞായിട്ടാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
പ്രമുഖറിലീസ് സെന്ററുകള്‍
തിരുവനന്തപുരം – അജന്ത, കൃപ
എറണാകുളം – കവിത, പത്മ
പാലക്കാട് – പ്രിയദര്‍ശിനി
കോഴിക്കോട് – കൊറോണേഷന്‍, അപ്‌സര
കോട്ടയം – ആനന്ദ്
കണ്ണൂര്‍ – സവിത, സമുദ്ര
കൊല്ലം – പ്രണവം
ചങ്ങനാശേരി – അഭിനയ
ചാലക്കുടി – അക്കരെ
ചാലക്കുടി – അഗസ്‌ത്യ
മൂവാറ്റുപുഴ – ഐസക്
മാനന്തവാടി – വീണ
കാഞ്ഞങ്ങാട് – വിനായക
കാസര്‍ഗോഡ് – സമ്രാട്ട്
അടൂര്‍ – നയനം
തൊടുപുഴ – വിസ്‌മയ
ആലപ്പുഴ – റെയ്‌ബാന്‍ സിനിമ, പങ്കജ്
മലപ്പുറം – പത്മം
ഷൊര്‍ണൂര്‍ – ഗീത
കൊച്ചി – കോക്കേഴ്‌സ്
പാല – യൂണിവേഴ്‌സല്‍
തലയോലപ്പറമ്പ് – പ്രഭൂസ്
കല്‌പറ്റ – അനന്തവീര
മഞ്ചേരി – നര്‍ത്തകി
ഷൊര്‍ണൂര്‍ – അനുരാഗ്
ചേര്‍ത്തല – ചിത്രാജ്ഞലി
ഇരിട്ടി – ന്യൂ ഇന്ത്യ
Posted in Featured, ഇന്നു മുതല്‍...
Posted on 19 March 2010. Tags: dhanaya mary varghese, indrajith, lijo pellissery, nayakan, prithwiraj

ഇടവേളയ്‌ക്കുശേഷം ഇന്ദ്രജിത്ത് നായകനാകുന്ന നായകന്‍ എന്ന ചിത്രം ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു. അന്തരിച്ച നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണു സംവിധാനം. ചിത്രത്തില്‍ ആക്ഷന്‍ ഹീറോ വേഷമാണ് ഇന്ദ്രജിത്തിന്. അന്തരിച്ച നടന്മാരുടെ മക്കള്‍ നായകനും സംവിധായകനുമാകുന്ന ചിത്രമാണിതെന്നു പറയാം.
മോഹന്‍ലാല്‍ വില്ലന്‍വേഷങ്ങളില്‍നിന്നു നായകവേഷങ്ങളിലേക്കു മാറിയകാലത്ത് ബാലു കിരിയത്ത ലാലിനെ നായകനാക്കി നായകന്‍ എന്നപേരില്‍ ഒരു ചിത്രമെടുത്തിട്ടുണ്ട്. ആ ചിത്രത്തിലൂടെയാണ് ലാല്‍ നായകപ്പട്ടത്തിലേക്കുള്ള പ്രയാണമാരംഭിച്ചതെന്ന് ബാലു കിരിയത്ത് അവകാശപ്പെടുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകന്‍ എന്ന ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിലൂടെ കമല്‍ മഹാതാരമായി വളരുകയും ദേശീയ അവാര്‍ഡു നേടുകയും ചെയ്‌തു. മണിരത്‌നത്തിന്റെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയുടെ ആദ്യപടിയും ആ ചിത്രമായിരുന്നു. ഇനി ഇന്ദ്രജിത്തിന്റെ ഊഴമാണ്. നായകനിരയിലേക്കുള്ള വളര്‍ച്ചയുടെ പടികയറ്റം.
നായകന്‍ എത്തുന്ന പ്രമുഖകേന്ദ്രങ്ങള്‍
തിരുവനന്തപുരം – രമ്യ
എറണാകുളം – ശ്രീധര്‍
കോഴിക്കോട് – ഡേവിസണ്‍
തൃശൂര്‍ – ഗിരിജ
പാലക്കാട് – ന്യൂ ആരോമ
കൊല്ലം – ആരാധന
പാലാ – മഹാറാണി
ആലപ്പുഴ – സാസ് ശാന്തി
കണ്ണൂര്‍ – സരിത
തലശേരി – പ്രഭ
ചാലക്കുടി – സുരഭി
ആലുവ – മാധുര്യ
കാസര്‍കോഡ് – മെഹബുബ്
കല്‍പറ്റ – വിജയ
തളിപ്പറമ്പ് – ന്യൂ ഹരിഹര്‍
മണ്ണാര്‍ക്കാട് – മക്കാസ്
പൊന്നാനി – ലക്ഷ്‌മി
ചേര്‍ത്തല – പാരഡൈസ്
സുല്‍ത്താന്‍ ബത്തേരി – രാഗം
Posted in Featured, ഇന്നു മുതല്‍...
Posted on 16 March 2010. Tags: 3 idiots, 4 idiots, aamir khan, april fool, jagathy, jagdeesh, mookkillarajyath, mukesh, senior mandrake, suraj, viji thampi

കേരളത്തില്‍ ഇഡിയറ്റ്‌സിന്റെ എണ്ണം ന്നു തോന്നുന്നു
Posted in Featured, പരദൂഷണം!...
Posted on 16 March 2010. Tags: dileep, goutham menon, kakka kakka, vinnaithandi varuvaaya

മലയാളത്തില്‍ ഒരുതം മേനോന്‍ എന്നാണെന്നതാണ്.
Posted in Featured, സിനിമാ വാര്‍ത്തകള്‍
Posted on 16 March 2010. Tags: k.b.madhu, suraj venjarammoodu

ഇടവേളയ്‌ക്കുശേഷം കെ.ബി. മധു ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് നായകനാകും. ഡ്യുപ്ലിക്കേറ്റിനുശേഷം കൈനിറയെ നായകവേഷങ്ങളുള്ള സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രതീക്ഷാനിര്‍ഭരമായ പ്രൊജക്‌ടാണിത്. വാമനപുരം ബസ് റൂട്ട്, ആനച്ചന്തം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയൊരുക്കിയ സുധീഷ് ജോണ്‍ ടീമിന്റേതാണു രചന. സീനായ് മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷിജോയ് വര്‍ഗീസ് ആണു നിര്‍മാണം.
Posted in Featured, സിനിമാ വാര്‍ത്തകള്‍
Posted on 16 March 2010. Tags: jayasoorya, lal, siddiq lal

ലിയോ തദേവൂസ് സംവിധാനം
Posted in Featured, സിനിമാ വാര്‍ത്തകള്‍