Posted on 26 February 2010. Tags: a.r.rehman, chimbu, gotham menon, trisha, Vinnaithandi Varuvaya

തമിഴില്‍ താരമായി മാറിയ സംവിധായകന്‍ ഗൗതം മേനോന്റെ പുതുചിത്രം വിണ്ണൈത്താണ്ടി വരുവായാ ഇന്നുമുതല്‍ പ്രദര്‍ശനമാരംഭിക്കുന്നു. സൂപ്പര്‍ഹിറ്റുകളായ കാക്ക കാക്ക, വേട്ടയാടു വിളൈയാടു, പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നിവയ്‌ക്കുശേഷമാണ് ഗൗതംമേനോന്‍ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്‌തിരിക്കുന്നത്. ചിമ്പുവാണു നായകന്‍. തൃഷ നായികയും. സംഗീതം ഇടവേളയ്‌ക്കുശേഷം തമിഴിലേക്കെത്തുന്ന എ.ആര്‍.റഹ്‌മാന്‍. സ്ഥിരമായി ഹാരിസ് ജയരാജിന്റെ സംഗീതം ഉപയോഗിക്കുന്ന ഗൗതം റഹ്‌മാനുമായി ഒന്നിക്കുകയാണ് ഈ ചിത്രത്തില്‍. റഹ്‌മാന്റെ മിന്‍സാരക്കനവുചിത്രത്തിലെ ഗാനത്തിലെ ഒരു വരിയാണ് വിണ്ണൈത്താണ്ടി വരുവായാ എന്നത് യാദൃച്ഛികം.
തിരുവനന്തപുരം – അഞ്‌ജലി
അലപ്പുഴ – റെയ്‌ബാന്‍.
കോട്ടയം – അഭിലാഷ്
എറണാകുളം – സരിത
തൃശൂര്‍ – സ്വപ്‌ന
കൊല്ലം – ധന്യ
പാലക്കാട് – പ്രിയ
കോഴിക്കോട് – അപ്‌സര
കാസര്‍കോഡ് – സമ്രാട്ട്
Posted in ഇന്നു മുതല്‍...
Posted on 26 February 2010. Tags: cheriya kallanum valiya polisum, haridas keshavan, jagathy sreekumar, jagdeesh, mukesh, shanya mary varghese, suraj venjarammoodu

ഹരിദാസ് കേശവന്‍ സംവിധാനം ചെയ്‌ത ചെറിയ കള്ളനും വലിയ പോലീസും എന്ന മലയാളചിത്രം ഇന്നുമുതല്‍ തിയറ്ററുകളില്‍.
ആനന്ദക്കുട്ടന്‍ ക്യാമറയും തേജ് മെര്‍വിന്‍ സംഗീതവും കൈകാര്യം ചെയ്യുന്ന ഈ ഹാസ്യചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും മുകേഷും മുന്‍നിരയില്‍. ജഗദീഷ്, ജഗതി, സലിംകുമാര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, മാള, മച്ചാന്‍ വര്‍ഗീസ്, ഹരിശ്രീ മാര്‍ട്ടിന്‍ തുടങ്ങിയ മിക്ക തമാശനടന്മാരും ചിത്രത്തിലുണ്ട്. ഇവരോടൊപ്പം തമിഴിലെ പ്രശസ്‌തനായ ചാര്‍ലിയും മലയാളത്തിലെത്തുന്നു, ഈ ചിത്രത്തിലൂടെ. ധന്യാമേരി വര്‍ഗീസാണു നായിക.
തിരുവനന്തപുരം – കൃപ
കോഴിക്കോട് – ഡേവിസണ്‍
തൃശൂര്‍ – കൈരളി
കൊല്ലം – കുമാര്‍
ആലപ്പുഴ – സീതാസ്
കോട്ടയം – അനുപമ
കാസര്‍കോഡ് – മെഹബൂബ്
കണ്ണൂര്‍ – എന്‍. എസ്
തലശ്ശേരി – ലോട്ടസ്
തിരൂര്‍ – ഖയാം
ചങ്ങനാശേരി – അപ്‌സര
പാലാ – മഹാറാണി
തൊടുപുഴ – ഐശ്വര്യ
പെരുമ്പാവൂര്‍ – ജ്യോതി
കാഞ്ഞങ്ങാട് – വിനായക
നിലമ്പൂര്‍ – ജ്യോതി
പയ്യന്നൂര്‍ – ആരാധന
താനൂര്‍ -ജ്യോതി
ഇരിട്ടി – കല്‍പന
തലയോലപ്പറമ്പ് – പ്രഭൂസ്
മൂവാറ്റുപുഴ – വെട്ടുക്കാട്ടില്‍
വളാഞ്ചേരി – പോപ്പുലര്‍
ആലുവ – സീനത്ത്
അടൂര്‍ – സ്‌മിത
ചെര്‍പ്പുളശേരി – ദേവി
Posted in ഇന്നു മുതല്‍...
Posted on 26 February 2010. Tags: goa, sneha, soundarya rajnikanth, tamil film, venkat prabhu

സ്‌നേഹയെ ഗ്ലാമര്‍വേഷത്തില്‍ അവതരിപ്പിക്കുന്ന തമിഴ്‌ചിത്രം ഗോവ പ്രദര്‍ശനം തുടങ്ങുന്നു, ഇന്നുമുതല്‍. സൗന്ദര്യ രജനികാന്ത് നിര്‍മിച്ച ചിത്രം രചനയും സംവിധാനവും ചെയ്‌തത് വെങ്കട്ട് പ്രഭുവാണ്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. സ്‌നേഹയോടൊപ്പം പുതുമുഖങ്ങളാണ് മുഖ്യവേഷങ്ങളില്‍.
എറണാകുളം – ലിറ്റില്‍ ഷേണായീസ്
തിരുവനന്തപുരം – കൈരളി
തൃശൂര്‍ – രവികൃഷ്‌ണ
പാലക്കാട് – സത്യാ
കോട്ടയം – അനശ്വര
കണ്ണൂര്‍ – സരിത
കൊല്ലം – ഗ്രാന്റ്
കാസര്‍കോഡ് – നര്‍ത്തകി
കോഴിക്കോട് – കൈരളി
Posted in ഇന്നു മുതല്‍..., ഫീച്ചറുകള്‍
Posted on 26 February 2010. Tags: amitabh bachan, leena yadav, madhavan, teen patti

ലീനാ യാദവ് സംവിധാനം ചെയ്‌ത അമിതാഭ് ബച്ചന്‍ ചിത്രമായ തീന്‍പത്തി ഇന്നുമുതല്‍ കേരളത്തിലും പ്രദര്‍ശനം ആരംഭിക്കുകയാണ്. ബച്ചനു പുറമേ, മാധവനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇന്നുമുതല്‍
എറണാകുളം – ശ്രീധര്‍
തൃശൂര്‍ – ഗിരിജ
പെരുമ്പാവൂര്‍ – ഇ.വി.എം.
ഉടനെത്തുന്നു
തിരുവനന്തപുരം – ന്യൂ
കോട്ടയം – അനശ്വര
കണ്ണൂര്‍ – സരിത
Posted in ഇന്നു മുതല്‍...
Posted on 19 February 2010. Tags: prakash bare, priyanandan, review, shabani mukharji, sufi paranja katha, what the sufi told
ചിത്രം – സൂഫി പറഞ്ഞ കഥ
ബാനര്‍ – സിലിക്കണ്‍ മീഡിയ
നിര്‍മാണം – പ്രകാശ് ബാരെ
സംവിധാനം – പ്രിയനന്ദനന്‍
രചന – കെ.പി.രാമനുണ്ണി
വിതരണം – സെന്‍ട്രല്‍ പിക്‌ചേഴ്‌സ്
ഗാനങ്ങള്‍ – റഫീക് അഹ്‌മദ്
സംഗീതം – മോഹന്‍ സിത്താര
അഭിനേതാക്കള്‍ – ഷാബാനി മുഖര്‍ജി, ജഗതി ശ്രീകുമാര്‍, പ്രകാശ് ബാരെ, തമ്പി ആന്റണി, ബാബു ആന്റണി, വി.കെശ്രീരാമന്‍, ഇര്‍ഷാദ്, സംവൃത സുനില്‍, വിനീത് കുമാര്‍, സോനാനായര്‍…

ഒന്നിലും തൊടാനാകാത്ത, നന്നേ ചിന്തിക്കാതെ ഒന്നിനെക്കുറിച്ചും പറയാനാവാത്ത, വിധത്തില്‍ രാഷ്‌ട്രീയപരത ഓരോ ചെറുകാര്യങ്ങളിലും ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഒരു കാലമാണിത്. ഈ കാലത്ത് വ്യക്തമായ ആലോചനകളില്ലാതെ ഉപയോഗിക്കപ്പെടുന്ന എന്തും, ഒരു വാക്കോ വസ്‌തുതയോ പ്രമേയമോ കഥയോ വേഷമോ ചിഹ്നമോ എന്തും, ഒരു സൂചനയായിത്തന്നെ വായിക്കപ്പെടും. ഇക്കാര്യമൊന്നും അറിയാത്ത ആളുകളല്ല, നാടകപ്രവര്‍ത്തകനും സിനിമാസംവിധായകനുമായ പ്രിയനന്ദനനും എഴുത്തുകാരനായ കെ.പി.രാമനുണ്ണിയും. അതുകൊണ്ടുതന്നെ അവര്‍ രണ്ടാളും ചേര്‍ന്നു പുറത്തിറക്കിയ സൂഫി പറഞ്ഞ കഥ എന്ന ചലച്ചിത്രത്തെക്കുറിച്ച്, സമൂഹത്തെയും സിനിമയെയും വകതിരിവോടെയും വേവലാതിയോടെയും കാണുന്ന എല്ലാവരും ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. പ്രത്യേകിച്ച്, ആ സിനിമ മതത്തിന്റെ സാമൂഹികതയെയും രാഷ്‌ട്രീയത്തെയും അകന്നുനിന്നല്ല, അടുത്തുനിന്നുതന്നെ, ശരിക്കും പറഞ്ഞാല്‍ ഉള്ളില്‍ കടന്നുനിന്നുതന്നെ വീക്ഷിക്കുകയും വിശകലനം ചെയ്യുന്ന സിനിമയാണെന്നതുകൊണ്ട്.
സിനിമ ലക്ഷ്യം വയ്‌ക്കുന്ന സാമൂഹികസന്ദേശം ജാതിയും മതവും സ്‌നേഹത്തെ ഇല്ലായ്‌മ ചെയ്യാന്‍ സമൂഹം അനുവദിക്കരുത് എന്നതുതന്നെയാണ്. മതത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയുകവേണം എന്നും അമ്പലങ്ങളും പള്ളികളും അതതിടങ്ങളില്‍ നില്‌ക്കവേ തന്നെ നാം അവയ്‌ക്കതീതമായ മാനവമൈത്രിയുടെ വലിയ ക്ഷേത്രങ്ങളെ മനസ്സില്‍ സൃഷ്‌ടിക്കണമെന്നും തന്നെയാണു സിനിമ പറയുന്നത്. പക്ഷേ, ഇവിടെ, ഇതെഴുതുന്നയാള്‍ രണ്ടു കാര്യങ്ങളെ മാത്രമേ പരിശോധിക്കുന്നുള്ളൂ. ഇത് ചലച്ചിത്രമെന്നനിലയില്‍ കലാപരമായ അനുഭവമോ എന്നതും പ്രമേയം ഒരു സൂചകം എന്ന നിലയില്‍ എങ്ങനെ ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നും.
പ്രിയനന്ദനന്റെ മുന്‍ചിത്രങ്ങളായ നെയ്‌ത്തുകാരനും പുലിജന്മവും ഒട്ടുംതന്നെ ജനപ്രിയചേരുവകള്‍ കലര്‍ത്താതെ എടുത്തവയാണ്. സൂഫിയുടെ പരസ്യവാക്യങ്ങളില്‍ പ്രിയനന്ദനന്റെ ജനപ്രിയചിത്രമെന്നുകാണാം. അങ്ങനൊരു ആഗ്രഹം കൂടി സംവിധായകനു വന്നതിന്റെ ഫലമായി ചിത്രത്തില്‍ ജനപ്രിയചേരുവകള്‍ മറ്റൊരനുപാതത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുള്ളതുവ്യക്തം. അതേസമയം ആര്‍ട് സിനിമയാക്കണമെന്ന അദമ്യമായ ആഗ്രഹവും. രണ്ടുംകൂടിച്ചേര്‍ന്ന് പതിവുപോലെ, ഇല്ലത്തുന്നെറങ്ങി, അമ്മാത്തെത്താതെ നാല്‍ക്കൂട്ടപ്പെരുവഴിയില്‍ അന്തിച്ചുനില്‍ക്കുന്ന ചേലില്‍ത്തന്നെയായിട്ടുണ്ട് സൂഫിയും. സംവിധായകന്‍ നേരിട്ട ഏറ്റവും വലിയ വിപത്ത് നോവലെഴുതിയ കെ.പി.രാമനുണ്ണിയെക്കൊണ്ടുതന്നെ തിരക്കഥയെഴുതിച്ചതാണ്. അതുകൊണ്ടു രണ്ടുണ്ടായി അപകടങ്ങള്‍. ഒന്ന് സിനിമ മോശമായി. രണ്ട്, നോവലിനേക്കാള്‍ വലിയൊരു പുസ്‌തകം രാമനുണ്ണി ഈ സിനിമയുടെ രചനയുമായി ബന്ധപ്പെട്ട അനുഭവങ്ങളെന്നനിലയില്‍ കാച്ചുകയും ചെയ്‌തു. (ഇങ്ങനെ ഒരു സിനിമയ്‌ക്കു തിരക്കഥയെഴുതിയ അനുഭവം ഇത്രയെഴുതാമെങ്കില്‍ ആ എംടിയൊക്കെ അനുഭവപരമ്പരകളെഴുതി മരിച്ചേനേ!)
നോവലിനെ എങ്ങനെയൊക്കെ പിന്തുടരാമോ അതിനാണ് എഴുത്തുകാരന്റെ ശ്രമം. സിനിമയുടെ ലാവണ്യനിയമങ്ങളോ ശില്‌പസൗന്ദര്യങ്ങളോ ആവാഹിക്കാനാവാതെ തിരക്കഥ വെറുമൊരു തിരസാഹിത്യശ്രമമായി പാളുന്നതാണു സൂഫിയെ ദുര്‍ബലമാക്കുന്ന പ്രധാനസംഗതി.
ഷാബാനുവിന്റെ ദേഹവടിവുകള്‍ക്കു പിന്നാലെ പായാനുള്ള സംവിധായകന്റെ അതിരുകടന്ന ആഗ്രഹമാണ് സിനിമയെ പിന്നാക്കം മാറ്റുന്ന ഘടകങ്ങളില്‍ രണ്ടാമത്തേത്. വസ്‌ത്രാലങ്കാരക്കാരന്‍ ആ നാടന്‍ തറവാട്ടിലെ കന്യകയെ ഒരുക്കിയിരിക്കുന്നത് അവളുടെ ദേഹത്ത് തുണിചുറ്റി, അവളെ മേശമേലിട്ട് ഇസ്‌തിരി ചെയ്‌തെടുത്തമട്ടിലാണ്. ദേവീസങ്കല്‌പവും മറ്റും ആവിഷ്‌കരിക്കുന്നെന്നു ഭാവിക്കുന്നെങ്കിലും കാണുന്നവര്‍ക്ക് കാമസ്വരൂപിണിയായ പെണ്ണിന്റെ ഇളക്കം മാത്രമായി തോന്നിക്കൂടായ്‌കയില്ല, ആദ്യപകുതിയിലെ അവളുടെ കിണ്ണാണ്ട (പുത്തഞ്ചേരിയോടു കടപ്പാട്) ങ്ങള്‍. അതിനിടെ, വിറകുകൂനയിലെ മൂര്‍ഖനെയൊക്കെക്കൊണ്ടുവന്ന് രചയിതാവും സംവിധായകനും കൂടി കാമപ്രതീകങ്ങളുടെ കാര്യത്തില്‍ പൈങ്കിളി ലാവണ്യശിക്ഷണം കിട്ടിയിട്ടുള്ള മലയാളിപ്രേക്ഷകനെ ഭരതന്‍ ട(അ)ച്ചിലാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. (ഹെന്റെ പാമ്പുമ്മേക്കാവിലമ്മേ!…)
ലൗ ജിഹാദിന്റെ ഈ കാലത്ത് സൂഫി പറഞ്ഞ കഥയെന്ന സിനിമ അതറിയാതെ ഒരു രാഷ്‌ട്രീയപക്ഷത്തേക്കു ചാരിനിന്നുപോകുന്നുണ്ട്. മുസ്‌ലിം പുരുഷനെ കല്യാണം കഴിച്ചു മുന്നും പിന്നും നോക്കാതെ ചാടിപ്പുറപ്പെടുന്ന, തറവാട്ടില്‍പ്പിറന്ന ഹിന്ദുപ്പെണ്‍കുട്ടികള്‍ക്ക് എന്തു ഗതിയാണു വരികയെന്നതായിത്തീരും ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഈ സിനിമയുടെ കഥ.
വസ്‌ത്രാലങ്കാരം, ചമയം, കലാസംവിധാനം തുടങ്ങിയ വിഭാഗങ്ങളൊക്കെ കൈകാര്യം ചെയ്‌തവര്‍ സിനിമയ്‌ക്കുവേണ്ടിയാണതു ചെയ്‌തത്. അതുകൊണ്ടുതന്നെ അവ ആവശ്യത്തിലധികം പെര്‍ഫക്‌ടായിപ്പോയി. എല്ലാം ഇപ്പോള്‍ ഉണ്ടാക്കിയെടുത്തതുപോലെ ഫ്രെഷ്. അതു കാച്ചിയും തട്ടോമായാലും ശരി, മുണ്ടും മേല്‍മുണ്ടുമായാലും ശരി, അമ്പലമായാലും ശരി, വിഗ്രഹമായാലും ശരി, സൂഫിയുടെ കിടുപിടികളും താടിയുമായാലും ശരി.
മോഹന്‍ സിതാരയുടെ മനോഹരമായ ഈണത്തില്‍ റഫീക് അഹമ്മദ് സുന്ദരമായ വരികളെഴുതി ഒരു പാട്ടുണ്ടിതില്‍… തെക്കിനിക്കോലായച്ചുമരില്‍ വളപ്പൊട്ടുകൊണ്ടു ചിത്രം വരച്ചു എന്നര്‍ത്ഥം വരുന്ന പാട്ട്. തുടക്കം ഒരു ഭംഗിയായില്ലെന്നു തോന്നിയേക്കാമെന്നതൊഴിച്ചാല്‍ ഉഗ്രന്‍ പാട്ടാണത്.
ഈ ചിത്രത്തില്‍ സോനാനായര്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. മുസ്‌ലിയാരുടെ ഭാര്യ. അപ്പുള്ളിക്കാരി, വീട്ടുമുറ്റത്തു എന്തോ ശബ്‌ദം കേട്ട് തിടുക്കത്തില്‍ പുറത്തിറങ്ങുന്നത് അയ്യയ്യോ! എന്നലമുറയിട്ടുകൊണ്ടാണ്. ഇന്നുപോലും കാച്ചീംതട്ടോമിട്ടിരിക്കുന്ന മുസ്‌ലിം ഉമ്മച്ചിമാര്‍ അങ്ങനെ വിളിക്കുമെന്നു തോന്നുന്നില്ല. അന്നേരമാണ് 1920കളില്‍. അള്ളോ എന്നോ ന്റെ പടച്ചോനേ… ന്റെ ബദരീങ്ങളേ… എന്നോ ഒക്കെയാവും വിളിക്കുക. പക്ഷേ, അയ്യയ്യോ ആണല്ലോ പ്രകാശ് ബാരേക്കും പ്രിയനന്ദനനും കെപി രാമനുണ്ണിക്കും ഒക്കെ പരിചിതം. പിന്നെ, മുസ്‌ലിയാരായ ജഗതിക്കഥാപാത്രം മതംമാറി ഇസ്‌ലാമായ കുഞ്ഞുണ്ണിത്തമ്പുരാനായിരുന്നെന്നു സൂചിപ്പിക്കുന്നൊരു സൈഡ് ട്രാക്കുണ്ട് ചിത്രത്തില്‍. അങ്ങനെയെങ്കില്‍ ഒരുപക്ഷേ, കുഞ്ഞമ്മത്തമ്പുരാട്ടി ട്രാക്കുമാറി ഇസ്‌ലാമായതായിരിക്കാമല്ലോ സോനാ നായരുടെ കഥാപാത്രം. തമ്പുരാട്ടിയുമ്മയ്‌ക്ക് അയ്യയ്യോ എന്നു പറയാം. എന്റെ തൃപ്രങ്ങോട്ടു ബദരീങ്ങളേ… എന്നു പറഞ്ഞാലും തെറ്റില്ല. അതുപോലെ, ബീവിയായി മാറിയ ഹിന്ദുപ്പെണ്ണ് വീട്ടില്‍നിന്ന് അവസാനമായി ഇറങ്ങിപ്പോകുംമുന്‍#്‌പ് ഒരു നിസ്‌കാരമുണ്ട്. പശ്ചാത്തലത്തില്‍ പാതിയായ വാങ്കുവിളി കേള്‍ക്കാം. കക്ഷി, വാങ്കുവിളിക്കു മുന്‍പേ നിസ്‌കാരം തുടങ്ങിയെന്നു തോന്നുന്നു. അതോ തോന്നിയപോലെയൊരു സുന്നത്തുനിസ്‌കാരമോ. എന്തോ, ആര്‍ക്കറിയാം.
ഏതായാലും, ഈ അയ്യയ്യോ പോലുള്ള നിസ്സാരസംഗതികളിലുള്ള അശ്രദ്ധയുണ്ടല്ലോ, അതുതന്നെയാണ് വളരെ, സെന്‍സിറ്റീവായ ഒരു വിഷയം കൈകാര്യം ചെയ്‌തപ്പോഴുടനീളം രചയിതാവായ കെ.പി.രാമനുണ്ണിയും സംവിധായകനായ പ്രിയനനന്ദനനും നടത്തിയിരിക്കുന്നത്.
ഇതൊക്കെയാണെങ്കിലും നല്ല സിനിമയ്‌ക്കുവേണ്ടിയുള്ള ശ്രമമെന്ന നിലയില്‍ ഈ ചിത്രം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. അഭിനേതാക്കളായി വരുന്ന നിര്‍മാതാവ് പ്രകാശ് ബാരെയുടെയും നിര്‍മാണസഹായി തമ്പി ആന്റണിയുടെയും അഭിനയം എടുത്തുപറയണം. സാധാരണ അഭിനയമോഹികളായ നിര്‍മാതാക്കള്‍ സംഗതി അലമ്പാക്കുകയാണ് ചെയ്യുക. പക്ഷേ, ബാരെ തികഞ്ഞ അച്ചടക്കത്തോടെ കഥാപാത്രമായിരിക്കുന്നു. തമ്പി ആന്റണി മുന്‍പ് ബലംപിടിച്ച് അഭിനയിച്ചിരുന്ന ആളാണ്. ഇപ്പോഴും ബലം പശ്ചാത്തലത്തിലില്ലാതില്ല. പക്ഷേ, ആ ബലവും രൂപപ്രകൃതിയും കഥാപാത്രത്തിനു ചേരുന്നതായി. അപ്പോള്‍ അഭിനയം നന്നായി. അല്ലെങ്കില്‍ അങ്ങനെ തോന്നിച്ചു. അതാണല്ലോ അഫിനയം…
മുഖര്‍ജിക്കുട്ടിക്ക് മുഖസൗന്ദര്യവും മുലക്കച്ചക്കെട്ടുമല്ലാതെ അഭിനയസിദ്ധിയൊന്നും കാണുന്നില്ല. ചുമ്മാ കിണുങ്ങിച്ചിരിച്ചാല്‍ അതീന്ദ്രിയശക്തിയുള്ള ദേവീസാന്നിദ്ധ്യത്തിന്റെ സൂചനയാകുമെന്ന് നമ്മുടെ സിനിമാക്കാര്‍ ധരിച്ചുവശായിട്ടുണ്ട്.
എന്തൊക്കെയായാലും നല്ല സിനിമയ്‌ക്കുവേണ്ടി ഒരാള്‍ കോംപ്രമൈസ് ചെയ്യാതെ പണംമുടക്കാന്‍ തയ്യാറാകുമ്പോള്‍ ഒന്നുകൂടി വിചാരിച്ചിരുന്നെങ്കില്‍ സൂഫിയെ വളരെ നന്നാക്കാമായിരുന്നെന്നു തോന്നുന്നു എന്നു പറയാതെ വയ്യ.
Posted in ഫസ്‌റ്റ് റിപ്പോര്‍ട്ട് / റിവ്യൂ, ഫീച്ചറുകള്‍
Posted on 19 February 2010. Tags: tanusree dutta, theeratha vilaiyattu pillai, vishal

വിശാലും മൂന്നു ബോളിവുഡ് സുന്ദരികളും കൈമെയ് മറന്നു വിളയാടുന്ന തീരാത്ത വിളയാട്ടുപ്പിള്ളൈയെന്ന തമിഴ്‌ചിത്രം ഇന്നുമുതല്‍ കേരളത്തില്‍ പ്രദര്‍ശനം തുടങ്ങി. ഹിന്ദിയിലെ മാദകറാണിമാരിലൊരാളായ തനുശ്രീ ദത്തയാണു മൂന്നു നായികമാരില്‍ പ്രശസ്‌ത.
Posted in ഇന്നു മുതല്‍...
Posted on 19 February 2010. Tags: annarkkannanum-thannalayathu, jagathy sreekumar, kalabhavan mani

പ്രകാശന്‍ സംവിധാനം ചെയ്യുന്ന മുഴുനീള ഹാസ്യചിത്രം അണ്ണാരക്കണ്ണനും തന്നാലായത് ഇന്നുമുതല്‍ കേരളത്തിലെ പ്രമുഖകേന്ദ്രങ്ങളില്‍. കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍ തുടങ്ങി മലയാളത്തിലെ മിക്ക തമാശനടന്മാരും അണിനിരക്കുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്.
തിരുവനന്തപുരം – അജന്ത
കോഴിക്കോട് – കൈരളി
തൃശൂര്‍ – കൈരളി
കോട്ടയം – അഭിലാഷ്
പാലക്കാട് – അരോമ
കൊല്ലം – കുമാര്‍
കണ്ണൂര്‍ – എന്‍.എസ്.
ആലപ്പുഴ – സീതാസ്
കാസര്‍കോഡ് – മെഹബൂബ്
മഞ്ചേരി – ശ്രീദേവി
തിരൂര്‍ – ഖയ്യാം
താനൂര്‍ – ജോതി
വളാഞ്ചേരി – പോപ്പുലര്‍
പെരിന്തല്‍മണ്ണ – സവിത
പാല – മഹാറാണി
കൊട്ടാരക്കര – മിനര്‍വ
കരുനാഗപ്പള്ളി – കൃഷ്‌ണ
ചാലക്കുടി – അയ്‌നിക്കല്‍
തലശ്ശേരി – ചിത്രവാണി
മൂവാറ്റുപുഴ – വെട്ടുകാട്ടില്‍
ആറ്റിങ്ങല്‍ – ഗംഗ
അടൂര്‍ -നയനം
പത്തനംതിട്ട – അനുരാഗ്
കോട്ടക്കല്‍ – സംഗീത
തലയോലപ്പറമ്പ് – പ്രഭൂസ്
തളിപ്പറമ്പ് – ന്യൂ ഹരിഹര്‍
വടകര – കേരള ക്വയര്‍
പരപ്പനങ്ങാടി – പല്ലവി
ബത്തേരി – മാത
Posted in ഇന്നു മുതല്‍...
Posted on 19 February 2010. Tags: k p ramanunni, priyanandanan, shabani mukharji, sufi paranja katha, what the sufi told

പ്രിയനന്ദനന്റെ മൂന്നാമത്തെ ചിത്രമായ സൂഫി പറഞ്ഞ കഥ പ്രദര്‍ശനത്തിനെത്തി. കെ.പി.രാമനുണ്ണിയുടെ പ്രശസ്‌തനോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കുറിച്ചിരിക്കുന്നതും നോവലിസ്റ്റുതന്നെ. കെ.ജി.ജയനാണു ക്യാമറ.
സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ പ്രകാശ് ബാരെ നിര്‍മിച്ചിരിക്കുന്നു. റഫീക് അഹമ്മദിന്റെ കവിതകള്‍ മോഹന്‍ സിതാരയുടെ ഈണത്തില്‍ കേള്‍ക്കാം. ഷബാനി മുഖര്‍ജിയാണ് ഈ നായികപ്രധാനചിത്രത്തിലെ ബീവിയെ അവതരിപ്പിക്കുന്നത്. ജഗതിശ്രീകുമാര്‍, തമ്പി ആന്റണി, ബാബു ആന്റണി, സംവൃത സുനില്‍, സോനാ നായര്‍, ഇര്‍ഷാദ്, വിനീത് കുമാര്‍ എന്നിവര്‍ക്കൊപ്പം നിര്‍മാതാവും നാടകപ്രവര്‍ത്തകനുമായ പ്രകാശ് ബാരെ നായകവേഷത്തിലെത്തുന്നു.
തിരുവനന്തപുരം – ശ്രീ
കോഴിക്കോട് – ശ്രീ
തൃശൂര്‍ – ശ്രീ
കോട്ടയം – ആഷ
ആറ്റിങ്ങല്‍ – കാവേരി
ആലപ്പുഴ – സീതാസ്
ആലുവ – മാധുര്യ
മഞ്ചേരി – ശ്രീകൃഷ്‌ണ
തലശ്ശേരി – ലിബര്‍ട്ടി പാരഡൈസ്
കണ്ണൂര്‍ – സരിത
പെരിന്തല്‍മണ്ണ – വിസ്‌മയ
കൊല്ലം – അര്‍ച്ചന
പാല – യുവറാണി
പയ്യന്നൂര്‍ – സുമംഗലി
Posted in ഇന്നു മുതല്‍...
Posted on 19 February 2010. Tags: brahmastrom, jagathi sreekumar, saiju kurup, suraj venjarammoodu, vijayaraghavan

ബ്രഹ്മാസ്‌ത്രം എത്തി
വിജയരാഘവനും സുരാജും ജഗതി ശ്രീകുമാറും സൈജുകുറുപ്പും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന ബ്രഹ്മാസ്‌ത്രം പ്രമുഖകേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തി. വി.സോമനാഥനാണു സംവിധായകന്‍.
കോഴിക്കോട് – ശ്രീ
തൃശൂര്‍ – കൈരളി
എറണാകുളം – സംഗീത
ചങ്ങനാശേരി – അപ്‌സര
കോട്ടയം – അനപമ (അടുത്തപടം)
പെരിന്തല്‍മണ്ണ – കെ.സി.
തൊടുപുഴ – ഐശ്വര്യ
ആറ്റിങ്ങല്‍ – തപസ്യ
കോയമ്പത്തൂര്‍ – ശക്തി
തിരുപ്പൂര്‍ – നടരാജ്
ബാംഗ്ലൂര്‍ – സംഗീത
സേലം – വിനായക
Posted in ഇന്നു മുതല്‍...
Posted on 19 February 2010. Tags: shivmani
ശിവമണിഅമ്മയുടെ ഹൃദ
Posted in ഫീച്ചറുകള്‍, മുഖാമുഖം